ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് ഒടുവില്‍ സിബിഐ. സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കണ്ടെത്തി. ഗൂഢാലോചന കുറ്റപത്രത്തിലാണ് സിബിഐ കണ്ടെത്തല്‍. കുറ്റസമ്മതം നടത്താന്‍ മറിയം റഷീദയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും തെളിവുകളില്ലാതെയാണ് നമ്പി നാരായണനെ സിബി മാത്യൂസ് അറസ് ചെയ്‌തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍പ്പെടുത്തിയ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. 1994 ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മലേഷ്യന്‍ യുവതി മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ചെന്നും ഗൂഢാലോചന കുറ്റപത്രത്തില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടല്‍ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടല്‍ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്ര്‍ ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബോസിന് വേണ്ടി ജോഷ്യ കൃത്രിമരേഖയുണ്ടാക്കിയെന്നും ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നു. മറിയം റഷീദയുമായി ഒരു ബന്ധവുമില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരാണ് യഥാര്‍ഥ തെറ്റുകാരന്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് പോരാടിയത്. 24 വര്‍ഷം അതിന് വേണ്ടിയാണ് പൊരുതിയതും. 2018-ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം വന്നിരിക്കുന്നത്. കസ്റ്റഡി കാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നല്ല കാര്യമല്ല. അറസ്റ്റ് ചെയ്ത് കൈകാര്യം ചെയ്യുന്നത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.