ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍. മേയ് മാസത്തില്‍ ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറുന്നതില്‍ നേരിട്ട കാലതാമസങ്ങള്‍ 32,000-ലേറെ പേരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ആംബുലന്‍സുകള്‍ എ&ഇയില്‍ എത്തുകയും, എന്നാല്‍ തിരക്കേറിയ യൂണിറ്റുകളിലേക്ക് രോഗികളെ കൈമാറാന്‍ സാധിക്കാതെ പോകുന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് പറഞ്ഞു.
ഇതോടെ പാരാമെഡിക്കുകള്‍ക്ക് തിരികെ ഡ്യൂട്ടി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും നേരിടും. എന്നിരുന്നാലും രോഗികള്‍ ആംബുലന്‍സുകള്‍ക്ക് പിന്നില്‍ കാത്തിരിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. ആളുകളെ എ&ഇയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളാണ് ഇതിലുള്ളത്.
15 മിനിറ്റിനുള്ളില്‍ ഈ കൈമാറ്റം നടക്കണമെന്നാണ് നാഷണല്‍ ഗൈഡ്‌ലൈന്‍. എന്നാല്‍ ആശുപത്രികളില്‍ ഗുരുതരമായ കാലതമാസം നേരിടുന്നതായി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എഎസിഇ മാനേജിംഗ് ഡയറക്ടര്‍ അന്നാ പാരി വ്യക്തമാക്കി. ഈ ദുരവസ്ഥ രോഗികള്‍ക്ക് ദോഷം സംഭവിക്കാന്‍ ഇടയാക്കുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
പുതിയ ലേബര്‍ ഗവണ്‍മെന്റ് ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് എഎസിഇ ആവശ്യപ്പെടുന്നു. രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.