മലയാളത്തിന്റെ സ്വന്തം മലര്‍ മിസ് , തെന്നിന്ത്യന്‍ നായിക സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദധാരിയായി. ജോര്‍ജിയയിലെ ടി.ബി.എല്‍.സി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് സായ്‌പല്ലവി എം.ബി.ബി.എസ് ബിരുദം നേടിയത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ താരം പങ്കുവച്ചു.
നിരവധി പേര്‍ താരത്തിന് ആശംസ നേര്‍ന്നു. അതേസമയം നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായണ്‍ ആണ് സായ്‌പല്ലവിയുടെ പുതിയ ചിത്രം. രാമായണത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സീതയായാണ് സായ്‌പല്ലവി എത്തുന്നത്.മലയാളത്തില്‍ പുതിയ ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല.നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും വരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.