യു.കെ.വാര്‍ത്തകള്‍

1.5 മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലേബറിന് സാധിക്കില്ലെന്ന്

ഒന്നര മില്ല്യണ്‍ പുതിയ ഭവനങ്ങളെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കടമ്പകളേറെയെന്നു പ്രൊവൈഡര്‍മാരുടെ മുന്നറിയിപ്പ്. താങ്ങാന്‍ കഴിയുന്ന ഭവനമേഖലയ്ക്കായി അടിയന്തരമായി പണം അനുവദിക്കാതെ ഈ പാര്‍ലമെന്റിന്റെ കാലത്ത് ഇത്രയും പുതിയ ഭവനങ്ങളെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രൊവൈഡര്‍മാര്‍ പറയുന്നു.

ഒരു തലമുറയിലെ ഏറ്റവും അഫോര്‍ഡബിള്‍ ഹൗസിംഗ് ഉത്തേജനമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പ്രൊവൈഡര്‍മാര്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടിവരുമെന്നാണ് ഹൗസിംഗ് അസോസിയേഷനും, കൗണ്‍സിലുകളും ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

സോഷ്യല്‍ ഹൗസിംഗ് നടപ്പാക്കുന്ന ഏറ്റവും വലിയ ഡെവലപ്പര്‍മാരായ ഹൗസിംഗ് അസോസിയേഷന്‍ കണക്ക് പ്രകാരം 2023-24 വര്‍ഷത്തില്‍ 32,705 വീടുകള്‍ മാത്രമാണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് ഇത് 30% കുറവാണ്.

വരുമാനത്തിലെ ക്യാപ്പും, നടുവൊടിക്കുന്ന കട്ടിംഗും, ഉയരുന്ന ചെലവുകളും പ്രൊവൈഡര്‍മാരുടെ ബജറ്റ് അപഹരിക്കുന്നതിനാല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണത്തെയും ബാധിക്കുന്നതായി 600 ഹൗസിംഗ് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഹൗസിംഗ് ഫെഡറേഷന്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നു.

2015-മായി താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ കണക്കില്‍ വാടക വരുമാനം 15% കുറവാണെന്ന് ഇവര്‍ പറയുന്നു. 2028-ഓടെ ഹൗസിംഗ് ബജറ്റില്‍ 2.2 ബില്ല്യണ്‍ പൗണ്ടിന്റെ കുറവും ഉണ്ടാകും. ലേബര്‍ ഗവണ്‍മെന്റ് വന്നാല്‍ അഫോര്‍ഡബിള്‍ ഹൗസിംഗില്‍ മുന്നേറ്റം നടത്തുമെന്ന് റെയ്‌നര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  • പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
  • ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
  • മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
  • ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
  • അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
  • യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
  • എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
  • ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
  • യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
  • എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions