അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ'യില്‍ നിയ ലൂക്ക് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, ദീപ്തി ചന്ദ്രന്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍

കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച് ലണ്ടനില്‍ സംഘടിപ്പിച്ച 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' വൈവിധ്യങ്ങള്‍ കൊണ്ട് അവിസ്മരണീയമായി. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി എംപി ശ്രീ സോജന്‍ ജോസഫും കേംബ്രിഡ്ജ് ന്റെ ആദ്യ മലയാളി മേയറായ അഡ്വ ബൈജു തിട്ടാലയും മുഖ്യതിഥികളായി എത്തിയ പരിപാടിയില്‍ കലയും,സംസ്‌ക്കാരവും,സൗന്ദര്യവും ഗ്ലാമറും എല്ലാം കൈകോര്‍ത്തു, കയ്യും മെയ്യും മറന്നു സുന്ദരികള്‍ വിസ്മയം തുടിക്കുന്ന മനോഹരമായ വേദിയിലൂടെ ഒഴുകിയെത്തി കാണികള്‍ക്കു മുന്നില്‍ മിന്നും അത്ഭുതങ്ങള്‍ തീര്‍ത്തു.

ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള കാമ്പ്യണ്‍ അക്കാദമി ഹാളില്‍ ആണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' അരങ്ങേറിയത് . ഇന്ത്യയുടെ കലാ സാംസ്‌ക്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളും 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' ക്ക് നിറപ്പകിട്ടേകി.

തുടര്‍ന്ന് നടന്ന വാശിയേറിയ സൗന്ദര്യ മത്സരങ്ങളില്‍ മിസ്സ് ക്യാറ്റഗറിയില്‍ മൂന്ന് റൗണ്ടുകളില്‍ നിന്നും മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ ടൈറ്റില്‍ വിന്നറായി ലണ്ടനില്‍ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി.ലിവര്‍പൂളില്‍ നിന്നുള്ള ജൊഹാന ജേക്കബ്(മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 1st റണ്ണര്‍ അപ്പ്) ആണ് രണ്ടാമത്, ലണ്ടനില്‍ നിന്ന് തന്നെയുള്ള ഗാര്‍സിയ അരുള്‍(മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2nd റണ്ണര്‍ അപ്പ് )ആണ് മൂന്നാമതെത്തിയത്.

മിസ്സിസ് ക്യാറ്റഗറിയില്‍ സ്റ്റാഫ്‌ഫോര്‍ഡില്‍ നിന്നുള്ള ദീപ്തി വിജയന്‍ കിരീടം ചൂടിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത് ലണ്ടനില്‍ നിന്നുള്ള സുനിഷാ ജോയിയും(മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 1st റണ്ണര്‍ അപ്പ്, LondonWembly) ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ്(മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ 2nd റണ്ണര്‍ അപ്പ്, LondonRuislip).

അത്യധികം ഉദ്വേഗ ജനകമായ സബ് ടൈറ്റില്‍ അവാര്‍ഡുകള്‍ നേടിയവര്‍ താഴെ പറയുന്നവരാണ്

കലാഭവന്‍ ലണ്ടന്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ സബ് ടൈറ്റില്‍ അവാര്‍ഡുകള്‍

നിയ ലുക്ക് : മിസ് ഫോട്ടോ ജനിക്

അഞ്ജന മോഹന്‍ : ബ്യൂട്ടിഫുള്‍ ഹെയര്‍

അശ്വതി വാര്യര്‍ : മിസ് എലഗന്റ്

ജൊഹാന ജേക്കബ് : ബെസ്റ്റ് ടാലെന്റ്‌റ്

ഷെറി സാറ : ബെസ്റ്റ് ഫിറ്റ്‌നസ്

സാന ജോബിന്‍ : ബ്യൂട്ടിഫുള്‍ ഐസ് & ബ്യൂട്ടിഫുള്‍ ഗൗണ്‍

സാനിയ ജോജന്‍ : മിസ് പോപ്പുലര്‍

ശില്പ താപ്പര്‍ : ബ്യൂട്ടിഫുള്‍ സ്‌മൈല്‍

ഗസല്‍ സൈമണ്‍ : ബെസ്റ്റ് കാഷ്യല്‍ വെയര്‍

ഗാര്‍സിയ അരുള്‍ : മിസ് കോന്‍ജിനിയേലിറ്റി

കലാഭവന്‍ ലണ്ടന്‍ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ സബ് ടൈറ്റില്‍ അവാര്‍ഡുകള്‍


ദീപ്തി വിജയന്‍ : ബെസ്റ്റ് ഫിറ്റ്‌നസ് & ബെസ്റ്റ് ട്രഡിഷണല്‍ വെയര്‍

ചിഞ്ചു തൊണ്ടിക്കാട്ടില്‍ : ബ്യൂട്ടിഫുള്‍ സ്‌മൈല്‍

സ്മിത വാസുദേവന്‍ : പെര്‍ഫെക്റ്റ് വാക്

സുനീഷ ജോയി : മിസ്സിസ് ഫോട്ടോജനിക്

ആര്‍ച്ച അജിത് : പെര്‍ഫെക്റ്റ് ഫിഗര്‍ & ബ്യൂട്ടിഫുള്‍ ഗൗണ്‍

അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലെന്റ്‌റ്

ആതിര കെ ശശിധരന്‍ : മിസ്സിസ് എലഗന്റ്

മേരി എഗ ബെസ്റ്റ് പേഴ്‌സണാലിറ്റി

ലക്ഷ്മി ദീപക് : ബ്യൂട്ടിഫുള്‍ ഐസ്

സ്വപ്ന തോമസ് : ബെസ്റ്റ് കോണ്‍ഫിഡന്‍സ്

ഗൗരി അഗര്‍വാള്‍ : ബ്യൂട്ടിഫുള്‍ സ്‌കിന്‍

ആരതി രാംദാസ് : ബ്യൂട്ടിഫുള്‍ ഹെയര്‍

സലീന സജീവ് : മിസ്സിസ് കോന്‍ജിനിയേലിറ്റി

വീണ പ്രതാപ് : മിസ്സിസ് പോപ്പുലര്‍

ബേസിംഗ് സ്റ്റോക് കൗണ്‍സിലര്‍ സജീഷ് ടോം, മലയാളം മിഷന്‍(UK) ചെയര്‍മാന്‍ CA ജോസഫ്, ഷാന്‍ ഹാന്‍സ്‌റോഡ്(ഷാന്‍ പ്രോപ്പര്‍ട്ടീസ്), ഷൈനു ക്ലയര്‍, ഷെഫ് ജോമോന്‍ (ടിഫിന്‍ ബോക്‌സ്), മിനി ഫ്രാന്‍സിസ് (ലോ & ലൗയേഴ്‌സ്) ,ഷീന ജയ്‌സണ്‍, ദീപ നായര്‍,റെയ്‌മോള്‍ നിധിരി, വിദ്യ നായര്‍, രെജുലേഷ് (ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ), ബിജു ഗോപിനാഥ് (തട്ടുകട), അബ്ദുള്‍ (പാം ഹോട്ടല്‍ ) ടോണി ചെറിയാന്‍, അഡ്വ ലിജോ ഉമ്മന്‍, ബാസ്റ്റിന്‍ മാളിയേക്കല്‍, ജേക്കബ് വര്ഗീസ്, ജോസ് ടി സേവ്യര്‍ തുടങ്ങിയവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

അമേരിക്കയില്‍ നിന്നുള്ള മോഡലും നടിയും ഷോ ഡയറക്ടറുമായ പൂജ തിവാരി, മോഡലും ചലച്ചിത്ര നടിയുമായ ബോഗുമില ബബിയാക് ഷോ ഡയറക്ടറും മോഡലും കൊറിയോഗ്രാഫറുമായ സജിത് ശശിധരന്‍, ഷോ ഡയറക്ടറും പ്രൊഡ്യൂസറും കൊറിയോഗ്രാഫറുമായ കമല്‍ രാജ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ ബ്യൂട്ടി പാജന്റ്റ് ഷോയുടെ ജഡ്ജസ് പാനല്‍.

അഞ്ജലി എബിന്‍ അശ്വതി അനീഷ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ ബ്യൂട്ടി പാജന്റ്റ് ഷോ കോര്‍ഡിനേറ്റ് ചെയ്തത്, RJ ബ്രൈറ്റ് മാത്യൂസ് ആയിരുന്നു ഷോ ഹോസ്റ്റ്, ദീപ നായര്‍ ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ ഹോസ്റ്റ് ചെയ്തു, We Shall Overcome പെര്‍ഫോര്‍മേഴ്‌സിനെ ആദരിക്കുന്ന ചടങ്ങിന് റെയ്‌മോള്‍ നിധിരിയും വിദ്യ നായരും നേതൃത്വം നല്‍കി.

  • കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍
  • പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 30 ന്
  • ഒഐസിസി (യുകെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്; ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ അജി ജോര്‍ജ്
  • നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ ജീന്‍സ് മാത്യു; സെക്രട്ടറി പ്രശാന്ത്; ക്യാപ്റ്റന്‍ സുജേഷ്; ട്രഷറര്‍ പ്രിന്‍സ് തോമസ്
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഒ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും
  • മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച ലണ്ടനില്‍
  • 'ദി വേള്‍ഡ് അവൈറ്റ്‌സ് യുവര്‍ കമിങ് ': ക്രിസ്മസ് കരോള്‍ സംഗീതം ഡിസംബര്‍ 8ന്
  • രാഷ്ട്രീയവും പൊതു ജനസേവനവും വെറും മിമിക്രി; പൊതുപ്രവര്‍ത്തനം നേതാക്കന്മാര്‍ക്ക് പണ സമ്പാദന ഉപാധി: അഡ്വ. ജയശങ്കര്‍
  • യുക്മ കലണ്ടര്‍ 2025 പ്രകാശനം സോജന്‍ ജോസഫ് എം.പി നിര്‍വ്വഹിച്ചു
  • 'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കവന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions