ഫിലഡല്‍ഫിയ: പുനലൂര്‍ കാവലോട്ട് ബംഗ്ളാവില്‍ ജോര്‍ജ് ജോസഫിന്റെയും ചിന്നമ്മ ജോര്‍ജിന്റെയും മകൻ ജേക്കബ് ജോര്‍ജ് (സജു - 66) ജൂലൈ ആറിന് ഫിലഡല്‍ഫിയയില്‍ നിര്യാതനായി.
കുണ്ടറ വഴിത്താനത്ത് വീട്ടില്‍ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകള്‍ ലിസിമോൾ ആണ് ഭാര്യ. ജോര്‍ജ് ജേക്കബ് (അരുണ്‍), നീതു മണത്തറയില്‍ എന്നിവര്‍ മക്കളും, ആനി ജോര്‍ജ്, ജോയല്‍ മണത്തറയില്‍ എന്നിവര്‍ മരുമക്കളും, ജോനാഥൻ ജോര്‍ജ്, ജായേല്‍ മണത്തറയില്‍, മീഖായേല്‍ മണത്തറയില്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.
സോമി ജോര്‍ജ്, സോഫി ജോര്‍ജ്, സൂസി ജോര്‍ജ്, ജോസഫ് ജോര്‍ജ് (സുകു), തോമസ് ജോര്‍ജ് (ശശി), സാലി ജോര്‍ജ് എന്നിവരാണ് സഹോദരങ്ങള്‍. ഫിലഡല്‍ഫിയ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് അംഗമായിരുന്ന ജേക്കബ് ജോര്‍ജ് , കാര്‍ഡോണ്‍ ഇന്‍ഡസ്ട്രി, മാര്‍ഷല്‍സ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
പൊതുദര്‍ശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 9:00 വരെയും , സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 20 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 11:30 വരെയും സമയങ്ങളില്‍ ഫിലഡല്‍ഫിയ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും. (New Testament Church 7520 Bustleton Ave, Philadelphia, PA 19152) ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12:00 PM ന് വില്യം പെന്‍ സെമിത്തേരിയില്‍ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116) സംസ്‌ക്കാരവും നടക്കും.
https://www.youtube.com/live/NtAW_PHN8WY?si=2JKmk1OStv2cumY4
രാജു ശങ്കരത്തില്‍