വിദേശം

വിന്‍ഡോസ് പണിമുടക്കി; ലോകം നിശ്ചലമായി!

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിട്ടതോടെ ലോകമാകെ നിശ്ചലമായി. വിമാനത്താവളങ്ങളും ബാങ്കുകളും പണിമുടക്കി. ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് ഉപഭോക്താക്കളെ വലച്ചത്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസര്‍മാര്‍ പരാതിപ്പെടുകയാണ്. തകരാറുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സര്‍വ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

ആകാസ എയര്‍, ഇന്‍ഡിഗോ അടക്കം ഇന്ത്യന്‍ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിര്‍ത്തിവയ്ക്കേണ്ടിവന്നു.

വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.

സാങ്കേതിക തകരാര്‍ മൂലം ലോകമെമ്പാടുമുള്ള ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. വിമാനത്താവളങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, ഐടി കമ്പനികള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയാണ് സാരമായി ബാധിച്ചത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസിന് സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്നതിനാണ് സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്‌ട്രൈക്ക് ഉപയോഗിച്ചിരുന്നത്. യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങള്‍ (911) തടസ്സപ്പെടുകയും അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന യുഎസ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സേവനങ്ങള്‍ തടസ്സപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. യുകെയിലെ റെയില്‍വേ കമ്പനിയിലെ ട്രെയിനുകളും സോഫ്റ്റ്വെയറിലെ തകരാര്‍ കാരണം കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയില്‍, ബാങ്കുകള്‍, ടെലികോം, മാധ്യമ സ്ഥാപനങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയെ തകരാര്‍ ബാധിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയയുടെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം ബെര്‍ലിന്‍ വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ തകരാര്‍ പരഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ക്രൗഡ്‌സ്‌ട്രൈക്ക് പരാജയപ്പെടുകയും മൈക്രോസോഫ്റ്റ് നിശ്ചലമാകുകയും ചെയ്തത്. തകരാര്‍ കണ്ടെത്തി 10 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പ്രശ്‌നം രാജ്യാന്തരതലത്തിലുണ്ടെന്ന് കണ്ടെത്തിയത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിനെയും തകരാര്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്റ്റ്ചര്‍ച്ച് രാജ്യാന്തര വിമാനത്താവത്തിലെ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് അടക്കം തകരാര്‍ ബാധിച്ചിട്ടുണ്ട്. ടോക്കിയോയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ജപ്പാനിലെ നരിത വിമാനത്താവളത്തിലെ വിവിധ എയര്‍ലൈനുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു.

  • ഇറാനെ അക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപിന്റെ അംഗീകാരം; യുകെ ഇടപെടുന്നത് നിയമവിരുദ്ധമാകുമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്
  • ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന്‍ സ്‌റ്റേറ്റ് ടിവി കേന്ദ്രത്തിന് നേരെ ആക്രമണം
  • ഇസ്രായേല്‍ കനത്ത തിരിച്ചടിയ്ക്ക് തയാറെടുക്കുന്നു; ഇറാനിലെ ഇന്ത്യക്കാരെ അര്‍മീനിയയിലേയ്ക്ക് മാറ്റുന്നു
  • എണ്ണയ്‌ക്കു തീപിടിച്ചു; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍, ഇന്ത്യക്കും തിരിച്ചടി
  • ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍; ബാവുമ ചരിത്രപുരുഷന്‍
  • ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു
  • ഇസ്രയേലില്‍ തിരിച്ചടിയുമായി ഇറാനും; ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
  • ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ലോകം കടുത്ത ആശങ്കയില്‍
  • കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ചവരില്‍ 5 മലയാളികള്‍
  • കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്റെ നിയമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions