നാട്ടുവാര്‍ത്തകള്‍

ചൂരല്‍മലയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മാണത്തില്‍; വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കാനാവും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ സൈന്യം ബെയ്‌ലി പാലം നിര്‍മാണത്തില്‍. ഒലിച്ചു പോയ ചൂരല്‍മല പാലത്തിന്റെ ഭാഗത്താണ് സൈനികരിലെ നൂറിലേറെ വിദഗ്ധര്‍ പാലം നിര്‍മിക്കുന്നത്. ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങളും ടിപ്പറുകളും ജെസിബിയും ജനറേറ്ററും അടക്കം എത്തിച്ചാല്‍ മാത്രമേ മുണ്ടകൈയില്‍ രക്ഷാ പ്രവര്‍ത്തനം മുന്നേറു. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിന് യന്ത്രങ്ങള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സൈന്യം ബെയ്‌ലി പാലം അതിവേഗം നിര്‍മ്മിക്കുന്നത്. യുദ്ധമുഖത്തെ നീക്കങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന അതിവേഗ പാലമാമാണിത്.

ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക നടപാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈന്യവും ഫയര്‍ ഫോഴ്സും സംയുക്തമായാണ് നടപ്പാലം നിര്‍മ്മിച്ചത്. അതിവേഗം ആളുകളെ രക്ഷിക്കാനായിരുന്നു ഈ പാലം. എന്നാല്‍ ഇനി അതിദുഷ്‌കര രക്ഷാപ്രവര്‍ത്തനമാണ് നടത്തേണ്ടത്. അതിന് വാഹനങ്ങള്‍ മറുഭാഗത്ത് ഏത്തേണ്ടത് അനിവാര്യതയാണ്. ഇതുകൊണ്ടാണ് ബെയ്‌ലിപാലം നിര്‍മ്മിക്കുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമേയാണ് കൂടുതല്‍ സൈന്യം എത്തുന്നത്.

  • കോണ്‍ഗ്രസ് വിട്ടു എവിടേക്കുമില്ല; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ശശി തരൂര്‍
  • വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
  • ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി
  • സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്
  • അഹമ്മദാബാദ്- ലണ്ടന്‍ ഗാറ്റ്‌ വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു
  • ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്ന്; പൊക്കിള്‍ക്കൊടി അറുത്തത് ഒറ്റയ്ക്ക് - നവജാത ശിശുവിന്റെ മരണത്തില്‍ 21 കാരിയുടെ മൊഴിയില്‍ ദുരൂഹത
  • ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത്; കാവലൊരുക്കി സിഐഎസ്എഫ്
  • എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ സാങ്കേതിക തകരാര്‍ യാത്രക്കാരെ പുറത്തിറക്കി
  • അപകട ശേഷമുള്ള ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്ര മുടങ്ങി; ടേക്ക് ഓഫ് ചെയ്തില്ല
  • മിഡില്‍ ഈസ്റ്റില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളിയായി യുദ്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions