യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 5.5 ശതമാനത്തിന്റെ ശമ്പള വര്‍ധനയ്ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 5.5 ശതമാനം ശമ്പള വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ചാന്‍സലര്‍ സമ്മതിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പേ റിവിഷന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശം താന്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന് 9.4 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തിവയ്ക്കുമെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22.3 ശതമാനം ശമ്പള വര്‍ദ്ധനവും ഉണ്ടാകും.

കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. നഴ്സുമാര്‍ ഉള്‍പ്പടെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ഈ വര്‍ധനവ് ബാധകമാകും. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും അവര്‍ ഈ വര്‍ധനവ് സ്വീകരിച്ചാല്‍ ഉടനടി ഇത് പ്രാബല്യത്തില്‍ വരും. എന്‍ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ എല്ലാം തന്നെ ഈ വര്‍ദ്ധനവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്തേക്ക് കൂടുതല്‍ ജോലിക്കാരെ ആകര്‍ഷിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് അവര്‍ പറയുന്നത്.

പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടിയ നിരക്കിലുള്ള വര്‍ദ്ധനവ് ആവശ്യമായിരുന്നു എന്നും, വര്‍ഷങ്ങളായി എന്‍ എച്ച് എസ് വേതനം വിലവര്‍ദ്ധന നിരക്കിനെക്കാള്‍ കുറവായിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും എന്‍ എച്ച് എസ് ജീവനക്കാര്‍ അവര്‍ക്ക് ലഭിക്കുന്നതെന്തെന്ന് പരിശോധിക്കുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി രൂപീകരിച്ച ഡീലുമായി ഇതിനെ താരതമ്യം ചെയ്യുമെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.

ശമ്പള വര്‍ധനവ് ഉണ്ടായെങ്കിലും ബാന്‍ഡ് 7 വരെയുള്ള നഴ്സുമാര്‍ക്ക് അധിക നികുതി ഭാരം വരില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

  • യുകെയില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ജനന-മരണ രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍
  • 'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
  • യുകെ ആസ്ഥാനമായ 8 മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ
  • യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
  • ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം
  • ചെലവ് കുറയ്ക്കല്‍; ബിപി ഒഴിവാക്കുന്നത് അഞ്ചു ശതമാനം ജീവനക്കാരെ
  • ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു
  • എന്‍എച്ച്എസ് പ്രതിസന്ധിയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ കടുത്ത ആശങ്കയില്‍
  • വീക്കെന്‍ഡില്‍ കൊടുംതണുപ്പ് മടങ്ങിയെത്തും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ
  • തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions