വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി താര പ്രമുഖര്‍. സൂര്യയും ജ്യോതികയും കാര്‍ത്തിയും 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. ഇവരുടെ മാനേജേഴ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
35 ലക്ഷം രൂപയും മറ്റ് സഹായങ്ങളുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും വയനാടിനായി മമ്മൂട്ടി എത്തിക്കുന്നുണ്ട്. വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാന 10 ലക്ഷം സഹായധനം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു.