വിദേശം

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വയനാടിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാടിനെ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ . ഞായറാഴ്ച, വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പതിവു മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ വച്ച് മാര്‍പാപ്പ കേരളത്തെ ഓര്‍ക്കുകയും ദുരിതബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

അതികഠിനമായ മഴയെ തുടര്‍ന്നുണ്ടായ ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടിയും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു വിശ്വസികള്‍ സാക്ഷിയായി നില്‍ക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത്.

ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പാപ്പ അനുസ്മരിച്ചു. ജീവന്‍ നഷ്‌ടമായവര്‍ക്കും ദുരിതബാധിതര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി രാജാവ്, കിരീടാവകാശി എന്നിവരടക്കം ലോക നേതാക്കള്‍ വയനാട് ദുരന്തത്തില്‍ അ​നുശോചനം രേഖപ്പെടുത്തിയിരുന്നു.

  • സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍; കണ്ടെത്തിയത് 13,000 വീഡിയോകള്‍
  • യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
  • 'പ്രതികാര ചെങ്കൊടി' ഉയര്‍ത്തി ഇറാന്‍; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല
  • പാരിസ് മിഴിതുറന്നു; ലിംഗ സമത്വത്തിന്റെ പ്രതീകമായി ദീപശിഖ ചടങ്ങ്
  • നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് 18 മരണം
  • നാണക്കേടുമായി ബൈഡന്‍ പിന്മാറി; ട്രംപിന് എതിരാളി കമല ഹാരിസ്
  • വിന്‍ഡോസ് പണിമുടക്കി; ലോകം നിശ്ചലമായി!
  • വെടിവയ്പ്പ് ട്രംപിന്റെ തലവര മാറ്റി; റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ജനപ്രീതിയും ഉയര്‍ന്നു
  • അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ
  • ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് തിരിച്ച ബ്രിട്ടീഷ് എയര്‍വേസ് 9 മണിക്കൂറിനു ശേഷം തിരിച്ചിറക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions