യു.കെ.വാര്‍ത്തകള്‍

രോഗിയെ പ്രതിയാക്കാന്‍ സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച് ഇന്ത്യന്‍ ജിപി; സസ്‌പെന്‍ഷന്‍

രോഗി തന്നെ അക്രമിച്ചുവെന്ന് കാണിച്ച് സര്‍ജറി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച ജിപിക്ക് സസ്‌പെന്‍ഷന്‍. എസെക്‌സിലെ തെയിംസ് വ്യൂ മെഡിക്കല്‍ സെന്ററിലെ അപ്പോയിന്റ്‌മെന്റിനിടെയായിരുന്നു 58-കാരനായ ഡോ. ഗുര്‍കിറിത് കാല്‍കാട്ടിന്റെ നാടകം അരങ്ങേറിയത്.

വാതില്‍ക്കലേക്ക് സ്വയം വീഴുകയും, നെഞ്ചിലിട്ട് ഇടിക്കുകയും ചെയ്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയെ പ്രതിയാക്കാന്‍ ശ്രമിച്ചത്. പോലീസിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയായിരുന്നു ഈ മണ്ടത്തരം. ഡോക്ടറുടെ അഭിനയം കണ്ട് രോഗി കസേരയില്‍ ഞെട്ടലോടെ ഇരിക്കുമ്പോള്‍ 'എന്നെ അടിക്കല്ലേ. ഇത് അക്രമമാണ്, നിങ്ങള്‍ എന്നെ അക്രമിക്കുകയാണ്' എന്ന് വിളിച്ച് പറഞ്ഞ് സഹായത്തിനായി പാനിക് ബട്ടണ്‍ അമര്‍ത്തുകയാണ് ഡോക്ടര്‍ ചെയ്തത്.

സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍മാര്‍ നിരപരാധിയായ രോഗിയെ കൈവിലങ്ങ് അണിയിച്ചാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ പ്രോസിക്യൂഷനുമായി മുന്നോട്ട് പോകാന്‍ കാല്‍കാട്ട് തയ്യാറാകാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ള രോഗിയെ തന്റെ സര്‍ജറിയില്‍ നിന്നും ഒഴിവാക്കി കിട്ടാനായിരുന്നു ഡോക്ടര്‍ ഈ നാടകം കളിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

തനിക്ക് ഗുരുതര ബ്ലഡ് ക്യാന്‍സറാണെന്ന് വിശ്വസിപ്പിച്ച് രോഗിയെ മറ്റൊരു ജിപിയിലേക്ക് രജിസ്റ്റര്‍ ചെയ്യാനും ഡോക്ടര്‍ ശ്രമിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നും 40,000 പൗണ്ടിലേറെ നല്‍കി റിഹാബിലിറ്റേഷന്‍ ചികിത്സയ്ക്കും സഹായം നല്‍കി. എന്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് വിശദീകരിക്കാന്‍ കാല്‍കാട്ടിന് സാധിച്ചില്ല.

മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസില്‍ ഡോ. കാല്‍കാട്ട് നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയാണ് 12 മാസത്തേക്ക് മെഡിക്കല്‍ പ്രാക്ടീസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

  • വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
  • ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
  • കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
  • ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
  • പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
  • യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
  • രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
  • പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
  • ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions