അള്ളാഹു അക്ബര്‍' മുഴക്കുന്ന പ്രതിഷേധക്കാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക്. തീവ്രവലത് തെമ്മാടികളെ നേരിടുന്ന രീതിയില്‍ കര്‍ശനമായി ഇസ്ലാമിക യാഥാസ്ഥികരെ കൈകാര്യം ചെയ്യാന്‍ കീര്‍ സ്റ്റാര്‍മറിന് സാധിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ അഭിപ്രായം.
'മുന്‍പും പോലീസിനെ വളരെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ന് ശേഷം നടന്ന പല പ്രതിഷേധങ്ങള്‍ക്കും എതിരായ ചില പോലീസ് സേനകളുടെ സമീപനത്തിന് എതിരെയായിരുന്നു ഇത്. ലണ്ടനിലെ തെരുവില്‍ ഒരാള്‍ക്ക് അള്ളാഹു അക്ബര്‍ വിളിക്കാനും, ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നതും വളരെ തെറ്റാണ്. ബിഗ് ബെന്നില്‍ വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാലും അറസ്റ്റ് ഉണ്ടാകുന്നില്ല', ജെന്റിക്ക് സ്‌കൈ ന്യൂസിനോട് പറഞ്ഞു.
ഈ നിലപാട് തെറ്റാണ്. ഇതിന് പോലീസിനെ വിമര്‍ശിക്കും, മുന്‍ മന്ത്രി വ്യക്തമാക്കി. എന്നാല്‍ റോബര്‍ട്ട് ജെന്റിക്കിനെ പോലുള്ള ആളുകള്‍ സമൂഹത്തില്‍ കാണുന്ന കുഴപ്പങ്ങള്‍ക്ക് എണ്ണ പകരുകയാണെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറഞ്ഞു. സമൂഹങ്ങള്‍ ഒരുമിക്കുകയാണ് വേണ്ടത്. പൊതുജനങ്ങളില്‍ ഭൂരിപക്ഷവും അതാണ് ആഗ്രഹിക്കുന്നത്, അവര്‍ ചൂണ്ടിക്കാണിച്ചു.
വാക്കുകള്‍ വിവാദമായതോടെ ജെന്റിക്ക് പ്രസ്താവനയ്ക്ക് വ്യക്തത വരുത്തി. ബ്രിട്ടീഷ് മുസ്ലീങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അള്ളാഹു അക്ബര്‍ സമാധാനപരമായും, ആത്മീയമായും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് തീവ്രവാദികള്‍ ഉപയോഗിക്കുന്നത് സ്വന്തം നാണംകെട്ട ഉദ്ദേശങ്ങള്‍ക്കാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ അക്രമങ്ങളും അവസാനിക്കണമെന്നും ജെന്റിക്ക് ആവശ്യപ്പെട്ടു. ടോറി നേതൃത്വം പിടിക്കാന്‍ ശ്രമിക്കുന്ന ജെന്റിക്ക് വലതു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്.