യു.കെ.വാര്‍ത്തകള്‍

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരും; വിന്ററില്‍ പ്രൈസ് ക്യാപ്പ് 10% ഉയരുമെന്ന് മുന്നറിയിപ്പ്

സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ എത്തിയതിനു ശേഷം ജനത്തിന് ബാധ്യതയായി എനര്‍ജി ബില്ലുകള്‍. ഒക്ടോബര്‍ മാസത്തോടെ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ് വന്നതോടെ വിന്റര്‍ മാസങ്ങള്‍ പെന്‍ഷന്‍കാര്‍ക്ക് ദുരിതത്തിന്റെ മാസമായി മാറുമെന്ന് ആശങ്ക. മില്ല്യണ്‍ കണക്കിന് വരുന്ന പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റദ്ദാക്കിയിരുന്നു. ഇതിനോടൊപ്പം ബില്ലുകള്‍ ഉയരുകയും ചെയ്താല്‍ ആഘാതം ഇരട്ടിയാകും.

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന എനര്‍ജി പ്രൈസ് ക്യാപ് ഈ വിന്ററില്‍ 10 ശതമാനം വര്‍ദ്ധിക്കുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി ബിഎഫ്‌വൈ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഈ പ്രവചനങ്ങള്‍ സത്യമായാല്‍ ഒക്ടോബര്‍ 1 മുതല്‍ പ്രൈസ് ക്യാപ് ഏകദേശം 1700 പൗണ്ടിലേക്ക് വര്‍ദ്ധിക്കും.

ഈ വര്‍ഷം അവസാന പാദത്തില്‍ ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഏകദേശം 10 ശതമാനം ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റും നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രായമായ ആളുകള്‍ക്ക് നല്‍കിയിരുന്ന വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ നിര്‍ത്തലാക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭിക്കുമായിരുന്ന പദ്ധതിയാണ് ഇല്ലാതായത്. ഈ ബെനഫിറ്റ് ലഭിക്കാന്‍ ചില പരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് ചാന്‍സലറുടെ നിലപാട്. മുന്‍ ഗവണ്‍മെന്റ് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ കടക്കെണി മറികടക്കാനാണ് ഈ നീക്കമെന്ന് റീവ്‌സ് ന്യായീകരിക്കുന്നു.

  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions