യു.കെ.വാര്‍ത്തകള്‍

വിസാ നിയന്ത്രണങ്ങള്‍: ബ്രിട്ടനെ കൈവിട്ട് വിദേശ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍മാര്‍; ആപ്ലിക്കേഷന്‍ 81% ഇടിഞ്ഞു

കുടിയേറ്റത്തില്‍ വെട്ടിക്കുറവ് വരുത്താന്‍ മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പിലാക്കിയ വിസാ നിയന്ത്രണങ്ങള്‍ മൂലം യുകെയിലേക്കുള്ള ഹെല്‍ത്ത് & കെയര്‍ ആപ്ലിക്കേഷന്‍ നല്‍കുന്നതില്‍ 81% കുറവ്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകള്‍ക്കായുള്ള അപേക്ഷകളില്‍ 35 ശതമാനത്തിന്റെയാണ് കുറവ്. ബ്രിട്ടനിലേക്ക് വരാനായി ശ്രമിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണത്തില്‍ കാല്‍ശതമാനത്തോളം കുറവ് വന്നതായാണ് ഹോം ഓഫീസ് കണക്കുകള്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടം നിയമപരമായ കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായാണ് ഈ ഇടിവ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റുഡന്റ്‌സ് എന്നിവരുടെ വിസാ ആപ്ലിക്കേഷനുകളില്‍ 35 ശതമാനം കുറവ് വന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് എന്‍എച്ച്എസിലോ, കെയര്‍ ഹോമുകളിലോ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരുടെ എണ്ണത്തിലാണ്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസകളില്‍ 81 ശതമാനം ഇടിവാണ് നേരിട്ടത്. മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെയാണ് ഈ കുത്തനെയുള്ള കുറവ്. കെയര്‍ വര്‍ക്കര്‍മാരുടെ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനുള്ള അവകാശം നേരത്തെ എടുത്ത് കളഞ്ഞിരുന്നു.

ഈ ജൂലൈയില്‍ കേവലം 2900 അപേക്ഷകള്‍ മാത്രമാണ് ഹോം ഓഫീസിന് ലഭിച്ചത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള തങ്ങളുടെ പദ്ധതികള്‍ വിജയം കാണുന്നതായും, എന്നാല്‍ ലേബര്‍ ഭരണകൂടം ഇത് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 16,200 അപേക്ഷകര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത് വെറും 2900 പേരായാണ് കുറഞ്ഞത്.

  • പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ആകെ കുട്ടികളുടെ 16%; കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യം
  • ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
  • ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട
  • എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു
  • തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍
  • ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്
  • റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
  • യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
  • വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions