നാട്ടുവാര്‍ത്തകള്‍

പാരീസില്‍ ജാവലിനില്‍ നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം


ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് വെള്ളി. 90 മീറ്റില്‍ അധികം ദൂരം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനായില്ലെങ്കിലും തുടരെ രണ്ടാം ഒളിമ്പിക്സിലും അഭിമാന നേട്ടത്തോടെ മെഡല്‍ നേടാനായി.

പാക് താരം അര്‍ഷാദ് നദീ(92.97) മീറ്റര്‍ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റര്‍ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. , ഗ്രനെഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (88.54) മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.

യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.

നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്റില്‍ അധികം ദൂരം കണ്ടെത്തിയവരാണ്. ചൊവ്വാഴ്ച നടന്ന യോഗ്യതാ റണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്.

  • ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലെ പള്ളിയില്‍ സംസ്കരിക്കും
  • എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രിയിലെ ടെക്നീഷ്യന്‍ പിടിയില്‍
  • അക്രമിസംഘങ്ങളുടെ വെടിയേറ്റു കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
  • അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമായിരുന്നെന്ന് ഏഴു വര്‍ഷത്തിന് ശേഷം യുവതി
  • പോലീസിനെ കണ്ട് രാത്രി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
  • പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
  • വീണ വിജയന് തിരിച്ചടിയായി പുതിയ നീക്കം; സിഎംആര്‍എല്‍-എക്സ്സാലോജിക് കേസ്; അന്വേഷണത്തിന് ഇഡിയും
  • കോണ്‍ഗ്രസ് വിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നു റോബര്‍ട്ട് വാദ്ര
  • കോട്ടയത്ത് മീനച്ചിലാറ്റില്‍ ചാടി അഭിഭാഷകയും 2 പിഞ്ചുമക്കളും മരിച്ചു
  • പ്രണയം സംബന്ധിച്ച് തര്‍ക്കം; പ്രവാസി നഴ്‌സും മാതാപിതാക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions