എന്‍എച്ച്എസ് ചികിത്സകള്‍ക്കായുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ദ്ധിച്ചു. ക്യാന്‍സര്‍ കെയറിലെ കണക്കുകളില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റ് സേവനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.
ജൂണ്‍ അവസാനത്തോടെ 6.39 മില്ല്യണ്‍ രോഗികളുമായി ബന്ധപ്പെട്ട 7.62 മില്ല്യണ്‍ ചികിത്സകള്‍ക്കായി കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. മുന്‍ മാസത്തെ 7.60 മില്ല്യണ്‍ ചികിത്സകളും, 6.37 മില്ല്യണ്‍ രോഗികളും എന്ന കണക്കില്‍ നിന്നുമാണ് ഈ വര്‍ദ്ധന.
അതേസമയം ജൂണ്‍ മാസത്തില്‍ അടിയന്തര കാന്‍സര്‍ റഫറല്‍ ലഭിച്ച് 62 ദിവസത്തില്‍ കവിയാതെ കാത്തിരുന്ന രോഗികളുടെ എണ്ണം മേയിലെ 65.8% എന്നതില്‍ നിന്നും 67.4 ശതമാനമായി താഴ്ന്നു. 85 ശതമാനം രോഗികള്‍ക്ക് ഈ ദിവസത്തിനുള്ളില്‍ ചികിത്സ നല്‍കുകയാണ് ലക്ഷ്യം.
കൂടാതെ ജൂണ്‍ മാസത്തില്‍ കാന്‍സറുള്ളതായി സംശയിച്ച 76.3 ശതമാനം രോഗികള്‍ക്കും 28 ദിവസത്തിനകം രോഗം തിരിച്ചറിയുകയോ, ഇല്ലെന്ന് മനസ്സിലാക്കുകയോ ചെയ്യാനും സാധിച്ചിട്ടുണ്ട്. മുന്‍ മാസത്തെ 76.4 ശതമാനത്തില്‍ നിന്നുമാണ് ചെറിയ മാറ്റം സംഭവിച്ചത്. 75 ശതമാനം ലക്ഷ്യത്തിലും കൂടുതലാണ്. ഇത് നാലാം തവണയാണ് പ്രതീക്ഷിച്ച കണക്കുകള്‍ക്ക് മുകളില്‍ ഇത് നില്‍ക്കുന്നത്.