ചരമം

വാര്‍വിക്കില്‍ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

യുകെയിലെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ഒരു മരണവാര്‍ത്ത കൂടി. വാര്‍വിക്കില്‍ താമസിക്കുന്ന കൊല്ലം മയ്യനാട് സ്വദേശി അബിന്‍ രാമദാസ്(43) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണു റിപ്പോര്‍ട്ട്. ഭാര്യയും മക്കളും നാട്ടില്‍ അവധിയ്ക്ക് പോയ സമയത്താണ് അബിന്റെ വിയോഗം എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന കാര്യം.

ഭാര്യ ആശയും മക്കളും കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ചു നാട്ടിലേക്ക് യാത്രയായത്. ജോലി സംബന്ധമായ കാര്യങ്ങള്‍ മൂലമാണ് അബിന് ഒപ്പം യാത്ര ചെയ്യാന്‍ കഴിയാതെ പോയത്. എന്നിട്ടും നാട്ടില്‍ എത്തിയ ആശയും മക്കളും എപ്പോഴും അബിനുമായി വിഡിയോ കോള്‍ ചെയ്തതുമാണ്. ഒടുവില്‍ ശനിയാഴ്ച മകളുടെ പിറന്നാള്‍ ആഘോഷത്തിന് നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന സമയത്തും അബിന്‍ ആശംസകളുമായി വിഡിയോയില്‍ എത്തിയതാണ്. എന്നാല്‍ ഞായറാഴ്ച ആശ പലവട്ടം വിളിച്ചിട്ടും കിട്ടാതായപ്പോള്‍ സുഹൃത്തുക്കളോട് ഒന്ന് നോക്കാമോ എന്ന് ചോദിച്ചിരുന്നു. സുഹൃത്തുക്കള്‍ വീട്ടില്‍ എത്തി മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ പോലീസ് സഹായം തേടുകയായിരുന്നു.

പോലീസും പാരാമെഡിക്സും ഉടന്‍ സ്ഥലത്തെത്തി വാതില്‍ തുറക്കുമ്പോള്‍ കണ്ടത് സോഫയില്‍ അബിനെ മരിച്ച നിലയില്‍ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നും അബിനുണ്ടായിരുന്നില്ല. ഞായറാഴ്ച തന്നെ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടസിനു കൈമാറാന്‍ തീരുമാനിച്ചതിലൂടെ അബിന്റെ ഭൗതിക ശരീരം ഏറ്റവും വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം വാര്‍വിക് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്. കൊറോണറില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതോടെ വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഓട്ടോമൊബൈല്‍ സ്‌റ്റൈലിഷ് എന്‍ജിനിയറായ അബിനും ആശയ്ക്കും ആദവ് (14 ), ആലീസ് (എട്ട്) എന്നീ രണ്ടു മക്കളാണുള്ളത്. വാര്‍വിക് ലെമിങ്ടന്‍ മലയാളി അസോസിയേഷനിലെ സജീവ അംഗമായിരുന്നു അബിന്‍.

  • വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും നാളെ
  • മക്കള്‍ക്കൊപ്പം ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി റോമില്‍ അന്തരിച്ചു
  • ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയ 'കൊച്ചങ്കിള്‍' അന്തരിച്ചു
  • ഡിണ്ടിഗലില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, 10 പേര്‍ക്ക് പരിക്ക്
  • ബ്ലാക്ക് പൂള്‍ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒമ്പതുവയസുകാരന്റെ വിയോഗം
  • ക്രിസ്മസ് ആഘോഷത്തിനിടെ വേദനയായി യുകെ മലയാളിയുടെ വിയോഗം
  • സതാംപ്ടണ്‍ മലയാളി ലിജിയുടെ മാതാവ് നിര്യാതയായി
  • അബിന്‍ മാത്തായിയ്ക്ക് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം; സംസ്‌കാരം വ്യാഴാഴ്ച ബ്ലാക്‌ബേണില്‍
  • ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ചനിലയില്‍; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍
  • ഹംഗറിയില്‍ ഇടുക്കി സ്വദേശി കിടപ്പു മുറിയില്‍ മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions