Don't Miss

മലയാള സിനിമയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം

ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ള അറുപതോളം പേജുകള്‍ നീക്കിയിട്ടും മലയാള സിനിമ മേഖലയിലെ കാലങ്ങളായുള്ള ലൈംഗിക ചൂഷണം എത്രയെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു.
മലയാളത്തിലെ ഉന്നത നടന്മാര്‍ വരെ ഉള്‍പ്പെടുന്ന പീഡന ആരോപണങ്ങളാണ് പുറത്തുവന്നത്. പേര് വിവരങ്ങളും അടയാളങ്ങളും ഉള്ള പേജുകള്‍ ഒഴിവാക്കിയാണ് 289 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. പോക്സോ കേസ് പോലും എടുക്കാനുള്ള നിരവധി സംഭവങ്ങളുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു.

വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ട്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. റിപ്പോര്‍ട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങള്‍ ഉള്ളത്. അമ്പത്തിയൊന്ന് പേരാണ് മൊഴി നല്‍കിയത്. പല തരത്തിലുള്ള ഇടനിലക്കാര്‍ സെറ്റുകളിലുണ്ടെന്ന് മൊഴി നല്‍കിയവരുണ്ട്.

ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴിയില്‍ പറയുന്നു . പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. എന്നാല്‍ പോലും ഭയന്നാണ് ആ രാത്രി കിടന്നുറങ്ങുന്നത്. ഉറക്കം പോലും നഷ്ട്ടപ്പെട്ട അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു. നടന്‍മാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോന്‍ ഇങ്ങനെ കേസിനു പോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാല്‍ സൈബര്‍ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാര്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ത്തവസമയത്ത് പോലും നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണുള്ളത്. മൂത്രമൊഴിക്കാന്‍ പോകാന്‍ സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാരീരിക ബന്ധത്തിനും മറ്റും സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ടു വിളിക്കുന്നു. സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്ന ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

പരാതി പറഞ്ഞ നടിമാര്‍ക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നടിമാരുടെയും കുടുംബാംഗങ്ങളുടെയും ജീവന് വരെ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ വരെ അയച്ചുകൊടുത്ത് അവരെ തളര്‍ത്തുന്ന നടന്മാര്‍ വരെ മലയാള സിനിമയിലുണ്ടെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

സമര്‍പ്പിക്കപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സിനിമയിലെ വമ്പന്‍ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോള്‍ അറുപതോളം പേജുകള്‍ പൂഴ്ത്തിവെച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ മലയാള സിനിമയിലെ വമ്പന്‍ സ്രാവുകള്‍ക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാന്‍ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

  • ബിജെപിയെ മലര്‍ത്തിയടിക്കാന്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
  • നിവിന്‍ പോളിയ്‌ക്കെതിരേ ബലാല്‍സംഗക്കേസ് ; 'പീഡനം ദുബായില്‍ വച്ച്'
  • മടിയില്‍ കനമുള്ളവര്‍ മാളത്തില്‍; ഒരേയൊരു പൃഥ്വിരാജ്
  • രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
  • ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍
  • കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍
  • തിരച്ചില്‍ അവസാനഘട്ടത്തില്‍; 180 പേര്‍ ഇനിയും കാണാമറയത്ത്
  • ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു; മണ്ണിനടിയില്‍ ജീവന്റെ തുടിപ്പില്ല!
  • വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി
  • ഒളിമ്പിക്സിന്റെ ശോഭ കെടുത്താന്‍ ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions