ചരമം

കാന്‍സറിനോട് പോരാടി മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതി വിടവാങ്ങി

യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. റെഡിച്ചിലെ സോണിയയുടെ മരണവും പിന്നാലെയുള്ള ഭര്‍ത്താവിന്റെ ആത്മഹത്യയും യുകെ മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ മാറും മുന്നേയാണ് വീണ്ടും ദുഃഖ വാര്‍ത്ത. മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതിയായ ബിന്ദു വിമലിന്റെ വേര്‍പാടാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ബിന്ദു. അതിനിടെയാണ് മരണം തേടിയെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിച്ചത്.

മെയ്ഡ്‌സ്റ്റോണ്‍ ഹോസ്പിറ്റലിലും ലണ്ടനിലെ കിംഗ്‌സ് ഹോസ്പിറ്റലിലുമായിട്ടായിരുന്നു ബിന്ദുവിന്റെ ചികിത്സ നടന്നിരുന്നത്. ബിന്ദുവിന്റെ ബോണ്‍മാരോ മാറ്റിവക്കാനും ശ്രമം നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അമ്മയും സഹോദരനും യുകെയില്‍ എത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മ നാട്ടിലേക്ക് തിരിച്ചു പോയത്.

ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു. വിമല്‍ കുമാര്‍ ഭര്‍ത്താവാണ്. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ എറണാകുളം സ്വദേശിയാണ്. മരണ വാര്‍ത്തയറിഞ്ഞ് ബിന്ദുവിന്റെ സഹോദരനും അച്ഛനും യുകെയിലേക്ക് എത്തും. അതിനു ശേഷമായിരിക്കും സംസ്‌കാര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

  • നാഗര് വീട്ടില്‍ രാധമ്മയുടെ സ്മരണാഞ്ജലി
  • ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി കാന്‍സര്‍ ബാധിച്ചു നാട്ടില്‍ മരണമടഞ്ഞു
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച
  • മറിയാമ്മ മത്തായി നിര്യാതയായി
  • യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി
  • സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു
  • നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച
  • മലയാളി നഴ്സ് കുവൈറ്റില്‍ അന്തരിച്ചു; വിട വാങ്ങിയത് കണ്ണൂര്‍ സ്വദേശിനി
  • മലയാളി വ്യവസായിയായ പുഷ്കാസ് വാസു ലണ്ടനില്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions