വിദേശം

സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍; കണ്ടെത്തിയത് 13,000 വീഡിയോകള്‍

ആറ് വര്‍ഷമായി സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യൻ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍. ഒമൈര്‍ എജാസ് എന്ന ആളാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇയാള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഒക്കെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഒമൈര്‍ എജാസിനെ അറസ്റ്റ് ചെയ്തത്.

ഒമൈര്‍ എജാസിന്റെ ഹാര്‍ഡ് ഡ്രൈവില്‍ നിന്നും 13,000 വീഡിയോകളാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ 15 കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇൻ്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒമൈര്‍ എജാസ് 2011ലാണ് ഇന്ത്യയില്‍ നിന്ന് തൊഴില്‍ വിസയില്‍ യുഎസിലേക്ക് പോയത്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത എജാസ് ആശുപത്രികളിലെ കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും ഒളിക്യാമറ സ്ഥാപിച്ചതിന് ആഗസ്ത് എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വയസ് മാത്രം ഉള്ള കുട്ടികളുടെയും അബോധാവസ്ഥയില്‍ ഉറങ്ങിപ്പോയ സ്‌ത്രീകളുടേയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ഇയാള്‍ ചെയ്തിരുന്നു. ചില വീഡിയോകള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് എജാസ് അപ്‌ലോഡ് ചെയ്തിരിക്കാമെന്നും അധികൃതര്‍ പറയുന്നു. ഭാര്യയാണ് ഇയാള്‍ക്കെതിരെ ആ​ദ്യം രം​ഗത്തെത്തിയത്. എന്നാല്‍ ഇതിന് മുമ്പ് എജാസിന് ക്രിമിനല്‍ ചരിത്രമൊന്നും ഉണ്ടായിരുന്നില്ലെന്നും എജാസിന്റെ ഭാര്യ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

അതേസമയം, അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും എജാസ് ചിത്രീകരിച്ചിട്ടുണ്ടെന്നും ഓക്ക്‌ലാന്‍ഡ് കൗണ്ടി ഷെരീഫ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. എജാസിന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്നും അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്നും ഷെരീഫ് മൈക്ക് ബൗച്ചാര്‍ഡ് പറഞ്ഞു.

  • യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
  • സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വയനാടിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
  • 'പ്രതികാര ചെങ്കൊടി' ഉയര്‍ത്തി ഇറാന്‍; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല
  • പാരിസ് മിഴിതുറന്നു; ലിംഗ സമത്വത്തിന്റെ പ്രതീകമായി ദീപശിഖ ചടങ്ങ്
  • നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നുവീണ് 18 മരണം
  • നാണക്കേടുമായി ബൈഡന്‍ പിന്മാറി; ട്രംപിന് എതിരാളി കമല ഹാരിസ്
  • വിന്‍ഡോസ് പണിമുടക്കി; ലോകം നിശ്ചലമായി!
  • വെടിവയ്പ്പ് ട്രംപിന്റെ തലവര മാറ്റി; റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ജനപ്രീതിയും ഉയര്‍ന്നു
  • അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ
  • ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് തിരിച്ച ബ്രിട്ടീഷ് എയര്‍വേസ് 9 മണിക്കൂറിനു ശേഷം തിരിച്ചിറക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions