യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്; യുവതി ഗുരുതരാവസ്ഥയില്‍; 15 പോലീസുകാര്‍ക്ക് പരിക്ക്; 90 പേര്‍ അറസ്റ്റില്‍

വംശീയ കലാപങ്ങള്‍ ശമിച്ചതിനു പിന്നാലെ ബ്രിട്ടനില്‍ ആശങ്ക സൃഷ്ടിച്ചു നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്. നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലിന്റെ ആദ്യ ദിനം അക്രമത്തില്‍ മുങ്ങി. കാര്‍ണിവലിന്റെ ആരംഭമായ ഫാമിലി ഡേയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 15 പോലീസ് ഓഫീസര്‍മാര്‍ക്ക് അക്രമം നേരിടേണ്ടി വന്നപ്പോള്‍ 90 പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.

മൂന്ന് പേര്‍ക്ക് കുത്തേറ്റതില്‍ ഒരു 32-കാരി ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് മെറ്റ് പറഞ്ഞു. 29-കാരനായ വ്യക്തിയുടെ പരുക്കുകള്‍ മാരകമല്ല. അതേസമയം കുത്തേറ്റ മറ്റൊരു 24-കാരന്റെ സ്ഥിതി വ്യക്തമല്ല.

90 പേര്‍ അറസ്റ്റിലായിട്ടുള്ളതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍, എമര്‍ജന്‍സി ജീവനക്കാര്‍ക്ക് എതിരായ അതിക്രമം, ആയുധങ്ങള്‍, മയക്കുമരുന്ന് എന്നിവ കൈവശം വെയ്ക്കല്‍, മോഷണം എന്നിങ്ങനെ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അക്രമിക്കപ്പെട്ട 15 പോലീസുകാരില്‍ ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ല. കാര്‍ണിവല്‍ മേഖലയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 60 ഉത്തരവ് പോലീസ് പുറപ്പെടുവിച്ചു.

ഇതോടെ തെരുവുകളില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പരിശോധിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസുകാര്‍ക്ക് സാധിക്കും. ഇതിന് പുറമെ മുഖം മറച്ച് എത്തുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 60എഎ ഉത്തരവും നിലവിലുണ്ട്. ഇത് പ്രകാരം മുഖം മറയ്ക്കുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അനുസരിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്താം.

  • വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
  • ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
  • കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
  • ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
  • പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
  • യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
  • രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
  • പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
  • ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions