Don't Miss

മടിയില്‍ കനമുള്ളവര്‍ മാളത്തില്‍; ഒരേയൊരു പൃഥ്വിരാജ്

ലൈംഗിക ചൂഷണ വിവാദത്തില്‍ അടിമുടി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാള സിനിമയില്‍ നിന്ന് പ്രത്യാശയുടെ കിരണമായി നടന്‍ പൃഥ്വിരാജ്. വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നടകം മാളത്തില്‍ ഒളിച്ച വേളയില്‍ വ്യക്തം ശക്തവും ദൃഢവുമായ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ ശക്തമായ നിലപാട് പൃഥ്വിരാജ് വ്യക്തമാക്കി . കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പ്രസ് മീറ്റില്‍ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാവണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. നമ്മുടെ നാട്ടിലെ നിയവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.

വേട്ടക്കാരുടെ പേരുകള്‍ സംരക്ഷിക്കപ്പെടേണ്ട വ്യവസ്ഥിതി നാട്ടില്‍ ഇല്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമ തടസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആ പേരുകള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ്. ഹേമാ കമ്മീഷനുമായി ആദ്യം സംസാരിച്ച ആളുകളില്‍ ഒരാളാണ് ഞാന്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു സമഗ്രമായ പഠനം നടത്തുവാനും അതിനെ തുടര്‍ന്ന് എങ്ങനെ ഒരു സേഫ് വര്‍ക്ക് സ്‌പേസ് ഉണ്ടാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാനും കൂടി വേണ്ടിയാണ്.

ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതില്‍ ഞാന്‍ ഞെട്ടേണ്ടത് എന്തിനാണ്. കുറ്റകൃത്യങ്ങള്‍ ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഇനി തുടര്‍ന്ന് എന്താണ് നടക്കാന്‍ പോകുന്നത്, തുടര്‍ന്നുള്ള നടപടികള്‍ അറിയാന്‍ എനിക്കും ആകാംഷയുണ്ട്. എന്ത് നിലപാടാണ് എന്ന് ഞാന്‍ വ്യക്തമാക്കിയാലും ഇല്ലെങ്കിലും എന്റെ നിയന്ത്രണത്തില്‍ ഉള്ളത് എന്താണ് എനിക്ക് ചുറ്റുമുള്ള എന്റെ വര്‍ക്ക് സ്‌പേസ് ആണ്. ഞാന്‍ സുരക്ഷിതമാക്കാം എന്ന് പറയാന്‍ പറ്റുക എന്റെ വര്‍ക്ക് സ്‌പേസ് മാത്രമാണ്.

എന്റെ തൊഴിലിടം ഞാന്‍ സുരക്ഷിതമാക്കും അതിനപ്പുറത്തേക്ക് ഞാന്‍ ഇതില്‍ ഉള്‍പ്പെടില്ല എന്ന് പറഞ്ഞാല്‍ തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്വം. ഞാന്‍ ഇതില്‍ ഇല്ല എന്നിടത്ത് തീരുന്നതല്ല എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്വം. ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അങ്ങനൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഞാന്‍ അവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. ബാധിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരുടെ ദുഃഖങ്ങള്‍ കേള്‍ക്കണം. ഞാന്‍ അത് അനുഭവിച്ചിട്ടില്ല.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കണം. കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണം. ഇങ്ങനെ ഒരു തിരുത്തല്‍ ആദ്യം നടന്നത് മലയാള സിനിമയിലാണെന്ന് ഇന്ത്യന്‍ സിനിമയുടെ ചരിത്രം ഒരിക്കല്‍ രേഖപ്പെടുത്തും.' പൃഥ്വിരാജ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സമയത്തും ശക്തമായ നിലപാടുമായി പൃഥ്വിരാജ് എത്തിയിരുന്നു. ആണ് ആരോപണ വിധേയനായ ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് പൃഥ്വി ആവശ്യപ്പെട്ടിരുന്നു.

  • ബിജെപിയെ മലര്‍ത്തിയടിക്കാന്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
  • നിവിന്‍ പോളിയ്‌ക്കെതിരേ ബലാല്‍സംഗക്കേസ് ; 'പീഡനം ദുബായില്‍ വച്ച്'
  • രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
  • മലയാള സിനിമയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം
  • ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍
  • കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍
  • തിരച്ചില്‍ അവസാനഘട്ടത്തില്‍; 180 പേര്‍ ഇനിയും കാണാമറയത്ത്
  • ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു; മണ്ണിനടിയില്‍ ജീവന്റെ തുടിപ്പില്ല!
  • വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി
  • ഒളിമ്പിക്സിന്റെ ശോഭ കെടുത്താന്‍ ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions