യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടനിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; പാലാ സ്വദേശികളായ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമില്‍ ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തമുണ്ടായി. തീപിടിത്തത്തില്‍ നൂറോളം പേരെ രക്ഷിച്ചു. രണ്ടു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഡെഗ്നാമിന് സമീപമുള്ള ചാഡ്വേല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് രാത്രി തീ പിടിച്ചത്. ഇരുന്നൂറിലേറെ ഫയര്‍ഫൈറ്റര്‍മാര്‍ ഹെലികോപ്റ്റര്‍ സഹായത്തോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. പുലര്‍ച്ചെ 2.44 നാണ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.

ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസക്കാരായിരുന്ന പാലാ സ്വദേശി ജോസഫും ഭാര്യ ടിനുവും പിഞ്ചു കുഞ്ഞും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ ഇരുവരുടേയും ഫ്‌ളാറ്റ് മുഴുവനായി കത്തി നശിച്ചു. മൂന്നു വര്‍ഷമായി കുടുംബം ഇവിടെയായിരുന്നു താമസം. പ്രസവ അവസധിയിലായിരുന്ന ടിനു തീ പടര്‍ന്ന ഉടന്‍ പിഞ്ചു കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും നഷ്ടമായി. എങ്കിലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.

ചാഡ്വെല്‍ഹീത്തില്‍ തന്നെ താമസിക്കുന്ന സഹോദരന്‍ തോമസിനൊപ്പമാണ് ഇപ്പോള്‍ ജോസഫും കുടുംബവുമുള്ളത്. രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് താഴെ പ്രവര്‍ത്തിച്ചിരുന്ന നഴ്‌സറിയില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് സംശയം.

കെട്ടിടം ഫയര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും പറയപ്പെടുന്നു. ഗര്‍ഭിണികളും കുട്ടികളും അടങ്ങിയ താമസക്കാര്‍ വേഗത്തില്‍ രക്ഷപ്പെട്ടതോടെ വന്‍ ദുരന്തം വഴിമാറി.

രാത്രി ഉറക്കത്തിനിടെ പുകമണം മുറിക്കെത്തിയതിനാല്‍ പലരും കെട്ടിടത്തിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

  • ഈസ്റ്റര്‍ ആഘോഷത്തിനായി പുറത്തിറങ്ങിയാല്‍ റോഡിലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങും; ഗാട്ട് വിക്ക് എയര്‍പോര്‍ട്ടില്‍ പണിമുടക്കും
  • സൗത്താംപ്ടണ്‍ മലയാളി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മോഡി തോമസ് ചങ്കന് മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി തിങ്കളാഴ്ച
  • ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യക്കാരി
  • അധ്യാപകര്‍ക്ക് 2.8% ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍ ചതിച്ചെന്ന് ജനറല്‍ സെക്രട്ടറി
  • യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
  • വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
  • സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
  • തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
  • യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions