അസോസിയേഷന്‍

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം മേരി അലക്‌സിന്

കാര്‍ഡിഫ്: സാഹിത്യം, സംസ്‌കാരം, ജീവകാരുണ്യം എന്നീ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ 2022-23 ലെ സാഹിത്യ പുരസ്‌കാരം മേരി അലക്സ് തിരുവഞ്ചൂര്‍ (മണിയ)യുടെ 'എന്റെ കാവ്യരാമ രചനകള്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിരവധി കൃതികളില്‍ നിന്നാണ് ഈ കൃതി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 'ഈ വസന്തം നിനക്ക് മാത്രം (നോവല്‍- എം.എം.സി.ബുക്ക്സ്) 'കൂടു വിട്ട കൂട്ടുകാരന്‍' (ബാല സാഹിത്യം, കൈരളി ബുക്ക്സ്), 'എനിക്ക് ഞാന്‍ മാത്രം' (കഥകള്‍, കൈരളി ബുക്ക്സ്), 'അവളുടെ നാട്' (കഥകള്‍, എന്‍.ബി.എസ്), 'മനസ്സ് പാഞ്ഞ വഴിയിലൂടെ' (കഥകള്‍, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍) എന്നിവയാണ് പ്രധാനകൃതികള്‍.

മണിയയുടെ കവിതകള്‍ മാനവിക മൂല്യങ്ങള്‍ നിറഞ്ഞതാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുമെന്നും ജൂറി അംഗങ്ങളായ ഡോ.പോള്‍ മണലില്‍, കാരൂര്‍ സോമന്‍ (ലണ്ടന്‍), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ.ജയദേവന്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ഈ പുരസ്‌കാരം കാക്കനാടന്‍, ബേബി കാക്കശ്ശേരി തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ക്കും ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഈ മാസം നടക്കുന്ന ചടങ്ങില്‍ മണിയയ്ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കുമെന്ന് ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയും സെക്രട്ടറി ശശി ചെറായിയുമാണ് ഇക്കാര്യം അറിയിച്ചത്.

  • യുക്മ - ട്യൂട്ടേഴ്‌സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്‍; യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്‍
  • പതിനഞ്ചാമത് മുട്ടുചിറ സംഗമം 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍
  • സീനിയര്‍ മലയാളി നഴ്‌സുമാര്‍ക്കും സംഘടന; ആദ്യ വാര്‍ഷിക കോണ്‍ഫറന്‍സ് ബര്‍മിംഗ്ഹാമില്‍
  • ഓളപരപ്പില്‍ ആവേശം തീര്‍ത്ത് കേരളാ പൂരം വള്ളംകളി; കാണികളുടെ മനസ് കീഴടക്കി സുരഭി ലക്ഷ്മിയും മേയര്‍ ബൈജു തിട്ടാലയും
  • യുക്മ കേരളാപൂരം വള്ളംകളി നാളെ - സുരഭി ലക്ഷ്മി, ബൈജു തിട്ടാല അതിഥികള്‍
  • ഒഐസിസി (യുകെ) നവ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ ഒന്നിന് അധികാരമേല്‍ക്കും
  • കേരളപൂരം വള്ളംകളി 2024 ല്‍ അണിനിരക്കുന്നത് 27 ജലരാജാക്കന്‍മാര്‍
  • മാര്‍ മക്കറിയോസ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച
  • വിടപറഞ്ഞ ബ്രിസ്‌റ്റോള്‍ മലയാളി രമേശന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ബ്രിസ്‌ക
  • എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions