സിനിമ

പരാതിക്കാരിയെ അറിയില്ല; കണ്ടിട്ടൊ മിണ്ടിയിട്ടൊയില്ലെന്നു നിവിന്‍പോളി


സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി തള്ളി നടന്‍ നിവിന്‍ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടന്‍ അറിയിച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് താരം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. നാളെ ആര്‍ക്കെതിരെയും വരാം. അവര്‍ക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്', നിവിന്‍ പോളി പറഞ്ഞു.

‘വാര്‍ത്ത കൊടുക്കുമ്പോള്‍ എല്ലാം നല്‍കണം. ഓടിയൊളിക്കേണ്ട കാര്യമില്ല, നിയമപരമായി നേരിടും. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. . തനിക്കും കുടുംബമുണ്ടല്ലോ. എല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമല്ലോ. പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും നിവിന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി. നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

  • സിനിമയില്‍ തുല്യവേതനം നടപ്പില്ല, സ്ത്രീ സംവരണം അപ്രായോഗികം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
  • യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം
  • ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം,സ്ത്രീകളും വിളിക്കുന്നുണ്ട്- നടി
  • കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ് - നടി സുമലത
  • ആറ് വര്‍ഷത്തെ പ്രണയത്തിനിടെ 'മുടിയന്‍' വിവാഹിതനായി
  • ജയസൂര്യ അടുത്ത സുഹൃത്ത്; ആരോപണം വന്ന ശേഷം സംസാരിച്ചില്ല-നൈല ഉഷ
  • നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
  • ചലച്ചിത്ര അക്കാദമായി ചെയര്‍മാനായി പ്രേം കുമാര്‍: ഉത്തരവിറക്കി സര്‍ക്കാര്‍
  • ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, ഡ്രഗ് പാര്‍ട്ടി വിവാദത്തില്‍ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയെന്ന് റിമ കല്ലിങ്കല്‍
  • താരസംഘടനയായ 'അമ്മ'യ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് നടി പത്മപ്രിയ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions