നാട്ടുവാര്‍ത്തകള്‍

പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം

തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസിലെ തീപിടിത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ്. വൈരാഗ്യത്തില്‍, ഒപ്പം താമസിക്കുന്ന ബിനുകുമാര്‍ വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്‌തെന്നാണ് സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസില്‍ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. പൊള്ളലേറ്റ് മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.

തീപിടിത്തത്തില്‍ മരിച്ച പുരുഷന്‍ ഇവരോടൊപ്പം താമസിക്കുന്ന ബിനു കുമാര്‍ ആണോയെന്നാണ് സംശയം. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വര്‍ഷം മുന്‍പാണ് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനുകുമാര്‍ താമസം ആരംഭിച്ചത്. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറുമാസം മുന്‍പ് മേനം പൊലീസില്‍ വൈഷ്ണ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചത്.

സംഭവത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന സംശയത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാള്‍ പ്രതികരിച്ചിരുന്നു. രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • അമേരിക്കയില്‍ നിന്ന് എത്തി വീട്ടിലേക്ക് പോകവേ വാഹനാപകടം; യുവാവും ഡ്രൈവറും മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions