സിനിമ

ജയസൂര്യ അടുത്ത സുഹൃത്ത്; ആരോപണം വന്ന ശേഷം സംസാരിച്ചില്ല-നൈല ഉഷ

നടന്‍ ജയസൂര്യക്കെതിരായ ലൈംഗിക പീഡന പരാതി തന്നെ ഞെട്ടിച്ചുവെന്ന് നടി നൈല ഉഷ. ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ കേസ് വന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ വ്യക്തമാക്കി. തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നൈല പറയുന്നത്. ഓഡിഷന്‍ വഴി അവസരം ചോദിച്ച് സിനിമയില്‍ എത്തുന്നവരോടാണ് അഡ്ജസ്റ്റമെന്റ് ചോദിക്കുന്നത് എന്നാണ് നടി പറയുന്നത്.

ജയസൂര്യയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്ന് വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്, ഒരു ആശംസാ വീഡിയോ തരാമോ എന്നൊക്കെ പറയാന്‍ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു.

അതിന് ശേഷം, ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സര്‍പ്രൈസ് ആയെന്ന് പറയുമ്പോള്‍, ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അര്‍ഥമില്ല. സിനിമയിലേക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷന്‍ വഴി അവസരം ചോദിച്ചു വരുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.

ഇങ്ങനെ വരുന്നവരില്‍ ചിലര്‍ക്കാണ് 'അഡ്ജസ്റ്റ്‌മെന്റ്' ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ആരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി പറഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍.
സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് തന്നെ പറയട്ടെ, എനിക്ക് മോശമായ അനുഭവങ്ങളൊന്നും മലയാളം സിനിമയില്‍ നിന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാന്‍ ക്ഷണിക്കപ്പെട്ടതാണ്. എനിക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ ചെയ്തു തന്നിട്ടുണ്ട്.

ഫ്‌ലൈറ്റ് ടിക്കറ്റ്, മികച്ച ഹോട്ടലില്‍ താമസം, ആവശ്യപ്പെടുന്ന സഹായികള്‍, അങ്ങനെ എല്ലാം ചെയ്തു തന്നിട്ടുണ്ട്. അങ്ങനെയൊരു പ്രിവിലേജ് എനിക്ക് ഉണ്ടായിരുന്നു. അതു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, അത്തരം പ്രിവിലേജ് ഇല്ലാത്തവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക എന്നാണ് നൈല ഉഷ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

  • സിനിമയില്‍ തുല്യവേതനം നടപ്പില്ല, സ്ത്രീ സംവരണം അപ്രായോഗികം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
  • യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം
  • ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം,സ്ത്രീകളും വിളിക്കുന്നുണ്ട്- നടി
  • കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ് - നടി സുമലത
  • ആറ് വര്‍ഷത്തെ പ്രണയത്തിനിടെ 'മുടിയന്‍' വിവാഹിതനായി
  • പരാതിക്കാരിയെ അറിയില്ല; കണ്ടിട്ടൊ മിണ്ടിയിട്ടൊയില്ലെന്നു നിവിന്‍പോളി
  • നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
  • ചലച്ചിത്ര അക്കാദമായി ചെയര്‍മാനായി പ്രേം കുമാര്‍: ഉത്തരവിറക്കി സര്‍ക്കാര്‍
  • ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, ഡ്രഗ് പാര്‍ട്ടി വിവാദത്തില്‍ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയെന്ന് റിമ കല്ലിങ്കല്‍
  • താരസംഘടനയായ 'അമ്മ'യ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് നടി പത്മപ്രിയ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions