ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ലഹരി പാര്‍ട്ടി ആരോപണങ്ങളില്‍ സംവിധായകല്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പൊലീസ് അന്വേഷണം. യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തിയിരുന്നു.
സുചിത്രയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നു.
ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ് എന്നാണ് സുചിത്ര പറഞ്ഞത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്.
പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരായാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു സുചിത്ര പറഞ്ഞത്.