ചരമം

വീടിന് തീയിട്ട് ഗൃഹനാഥന്‍; ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. മലപ്പുറം പെരുമ്പടപ്പില്‍ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് ഉള്ള വീടിനെ തീ വിഴുങ്ങിയത് അയല്‍വാസി സജീവനും കുടുംബവുമാണ് ആദ്യം കണ്ടത്. സജീവന്റെ വീട്ടില്‍ ഗൃഹപ്രവേശമാണ് ഇന്ന്. പാലു കാച്ചല്‍ ചടങ്ങ് നടത്താനായി വീട് വൃത്തിയാക്കാനായി അവര്‍ പുലര്‍ച്ചെ രണ്ടു മണിയോടെ എഴുന്നേറ്റു. ഉറക്കമുണര്‍ന്നപ്പോഴാണ് തൊട്ടടുത്ത് തീ കണ്ടത്. ആദ്യം സംഭവ സ്ഥലത്ത് എത്തിയതും അവര്‍ തന്നെ. പിന്നാലെ വെള്ളം കോരിയൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചു.

ഓടിട്ട വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ് നാട്ടുകാര്‍ വീടിനുള്ളിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. വാതില്‍ തുറന്ന് വീട്ടിലെത്തിയപ്പോള്‍ തന്നെ മണികണ്ഠന്റെയും അമ്മയുടെയും ഭാര്യയുടെയും നില ഗുരുതരമായിരുന്നു. തൃശൂര്‍ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു.

തീപിടിച്ചതാകാമെന്നാണ് ആദ്യം പൊലീസും മറ്റും കരുതിയത്. എന്നാല്‍ പിന്നീട് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു പൊലീസ്. വീട്ടില്‍ നിന്ന് മണ്ണെണ്ണ കുപ്പിയും പെട്രോല്‍ കുപ്പിയും കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. പരിശോധനയില്‍ മണികണ്ഠന്‍ കിടന്ന മുറിയിലാണ് തീ ആദ്യം പിടിച്ചതെന്ന് മനസ്സിലായി. സ്വന്തം മുറിയിലെ കട്ടിലിന് തീയിട്ട ശേഷം മണികണ്ഠന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ ആളിപ്പടര്‍ന്നതോടെ മറ്റുള്ളവര്‍ക്കും പൊള്ളലേറ്റു.

പപ്പട കച്ചവടക്കാരനായ മണികണ്ഠന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. ഇതാവാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച മുമ്പാണ് മകള്‍ നന്ദനയുടെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനായി പണം കണ്ടെത്താനായി മണികണ്ഠന്‍ ബുദ്ധിമുട്ടുകയായിരുന്നെന്നാണ് നാട്ടുകാരും പറയുന്നത്.

  • യോര്‍ക്ക്ഷെയറിലെ ആദ്യകാല മലയാളി നഴ്സ് മറിയാമ്മ രാജു അന്തരിച്ചു
  • കാന്‍സറിനോട് പോരാടി മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി യുവതി വിടവാങ്ങി
  • വാര്‍വിക്കില്‍ യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
  • ലണ്ടനില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
  • അയര്‍ലന്‍ഡില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു
  • ബുദ്ധദേവ് ഭട്ടാചാര്യ ഓര്‍മ്മയായി
  • ഹനൂജ് എം കുര്യാക്കോസിന്റെ സംസ്‌കാരം ശനിയാഴ്ച; വിട ചൊല്ലി യുകെ മലയാളികള്‍
  • ജേക്കബ് ജോര്‍ജ് നിര്യാതനായി
  • മലയാളി യുവതി ഇസ്രയേലില്‍ കടലില്‍ മുങ്ങിമരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions