അസോസിയേഷന്‍

പതിനഞ്ചാമത് മുട്ടുചിറ സംഗമം 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍

പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈമാസം 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍.

ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മ ബാല്യ, കൗമാരങ്ങള്‍ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കല്‍ തറവാട്. ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂര്‍ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം യുകെ, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാര്‍ഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവന്‍ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണി കണിവേലില്‍ - 07889800292, കുര്യന്‍ ജോര്‍ജ്ജ് - 07877348602, സൈബന്‍ ജോസഫ് - 07411437404, ബിനോയ് മാത്യു - 07717488268, ഷാരോണ്‍ ജോസഫ് - 07901603309

  • യുക്മ - ട്യൂട്ടേഴ്‌സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്‍; യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്‍
  • ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം മേരി അലക്‌സിന്
  • സീനിയര്‍ മലയാളി നഴ്‌സുമാര്‍ക്കും സംഘടന; ആദ്യ വാര്‍ഷിക കോണ്‍ഫറന്‍സ് ബര്‍മിംഗ്ഹാമില്‍
  • ഓളപരപ്പില്‍ ആവേശം തീര്‍ത്ത് കേരളാ പൂരം വള്ളംകളി; കാണികളുടെ മനസ് കീഴടക്കി സുരഭി ലക്ഷ്മിയും മേയര്‍ ബൈജു തിട്ടാലയും
  • യുക്മ കേരളാപൂരം വള്ളംകളി നാളെ - സുരഭി ലക്ഷ്മി, ബൈജു തിട്ടാല അതിഥികള്‍
  • ഒഐസിസി (യുകെ) നവ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ ഒന്നിന് അധികാരമേല്‍ക്കും
  • കേരളപൂരം വള്ളംകളി 2024 ല്‍ അണിനിരക്കുന്നത് 27 ജലരാജാക്കന്‍മാര്‍
  • മാര്‍ മക്കറിയോസ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച
  • വിടപറഞ്ഞ ബ്രിസ്‌റ്റോള്‍ മലയാളി രമേശന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ബ്രിസ്‌ക
  • എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions