യു.കെ.വാര്‍ത്തകള്‍

ജീവിതത്തിലും മരണത്തിലും ഒരുമിച്ച്: അനില്‍-സോണിയ ദമ്പതികളുടെ അന്ത്യവിശ്രമം റെഡ്ഡിച്ചില്‍; സംസ്കാരം സെപ്റ്റംബര്‍ 14ന്

റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ ഒന്നിച്ചു അന്ത്യവിശ്രമമൊരുങ്ങും. പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔര്‍ ലേഡി ഓപ് മൌണ്ട് കാര്‍മല്‍ ആര്‍.സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകള്‍ക്ക് ഫാ. സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് രാത്രി വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.

മുന്നോട്ടുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. ഡിപെന്‍ഡന്റ് വീസയിലായതിനാല്‍ നാട്ടിലേയ്ക്കു മടങ്ങേണ്ടി വരുമെന്നതും ബാധ്യതകളുമെല്ലാം അദ്ദേഹത്തെ അലട്ടിയിരുന്നു.
'ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.

ഇരുവരുടെയും മരണത്തോടെ മക്കളായ ലിയയും ലൂയിസും തനിച്ചായി. കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ച ഇരുവരും ഒടുവില്‍ മരണത്തിലും ഒരുമിച്ചപ്പോള്‍ തനിച്ചായത് രണ്ടു കുഞ്ഞുങ്ങളാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാകും തല്‍ക്കാലം ഈ കുഞ്ഞുങ്ങളുടെ ജീവിതം.

  • പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ആകെ കുട്ടികളുടെ 16%; കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യം
  • ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
  • ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട
  • എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു
  • തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍
  • ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്
  • റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
  • യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
  • വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions