യു.കെ.വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ബ്രിട്ടന്റെ പല ഭാഗങ്ങളിലും വനലിനു പരിസമാപ്തി കുറിച്ച് വരും ദിവസങ്ങളില്‍ കനത്ത കാറ്റും മഴയുമായിരിക്കുമെന്ന് മെറ്റ് ഓഫീസ്. പലയിടങ്ങളിലും യെല്ലോ വാര്‍ണിംഗും നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ നിലനില്‍ക്കും. പ്രധാനമായും ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും വെയ്ല്‍സിലുമായിരിക്കും മുന്നറിയിപ്പ് നിലനില്‍ക്കുക.

മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് വരും. ഇന്ന് പകലോടെ മഴ കൂടുതല്‍ ശക്തവും വ്യാപകവുമാകുമെന്നാന് പ്രവചനം. കുറവ് സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് ചില റോഡുകളിലെങ്കിലും ഡ്രൈവിംഗ് ദുഷ്‌കരമാക്കും. ട്രെയിന്‍ ഗതാഗതവും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടേക്കാം.

വൈകിട്ടോടെ പല ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തമാവും. ഇത് വെള്ളിയാഴ്ചയും തുടരും 80 മുതല്‍ 100 മി.മീ. മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇന്ന് കനത്ത മഴ പടിഞ്ഞാറന്‍ ദിക്കിലേക്ക് വ്യാപിക്കും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരിക്കും കനത്ത മഴ ഉണ്ടാവുക. കുറച്ച് നേരത്തേക്കാണെങ്കിലും ശക്തിയേറിയ കാറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ അനുഭവപ്പെടും.

വെള്ളിയാഴ്ച്ച രാവിലെ തെക്കന്‍ തീരങ്ങളിലായിരിക്കും കൂടുതലായി മഴ അനുഭവപ്പെടുക. പിന്നീട് വൈകിട്ടോടെ അത് പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിന്റെ ചില ഭാഗങ്ങളിലേക്കും വെയ്ല്‍സിലേക്കും വ്യാപിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പായി, നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്കുള്ള റോഡിന്റെ അവസ്ഥ എന്താണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

  • പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ആകെ കുട്ടികളുടെ 16%; കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യം
  • ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
  • ബ്രിട്ടനില്‍ ജോലിക്കാരെ അധിക ജോലിയെടുപ്പിച്ചാല്‍ പിടിവീഴും! ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട
  • എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു
  • തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍
  • ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ്
  • റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
  • യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
  • 29 മുതല്‍ ആമസോണ്‍ ജോലിക്കാര്‍ക്ക് മണിക്കൂറിന് 14.50 പൗണ്ട് വരെ ശമ്പളം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions