യു.കെ.വാര്‍ത്തകള്‍

തദ്ദേശിയരുടെ ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കണം; യു കെ യൂണിവേഴ്‌സിറ്റികള്‍

വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. വലിയ വരുമാനമുണ്ടാക്കി തരുന്ന യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തഴയുകയാണെന്ന് യൂണിവേഴ്‌സിറ്റികള്‍ പരാതി പറയുന്നു. യൂണിവേഴ്‌സിറ്റീസ് യുകെ കമ്മീഷന്‍ ചെയ്ത ലണ്ടന്‍ ഇക്കണോമിക്‌സിന്റെ പഠനത്തില്‍ പ്രതിവര്‍ഷം 265 ബില്യണ്‍ പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ സംഭാവന നല്‍കുന്നത്. സര്‍ക്കാര്‍ ഇതൊന്നും കണക്കാക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ പരാതി.

നിലവില്‍ 2012 ല്‍ നിശ്ചയിച്ച 9000 പൗണ്ടാണ് തദ്ദേശിയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന പരമാവധി ട്യൂഷന്‍ ഫീസ്. ഇതു 12500 പൗണ്ട് ആക്കി ഉര്‍ത്തണമെന്നാണ് ആവശ്യം.

യൂണിവേഴ്‌സിറ്റികളുടെ നടത്തിപ്പ് ചെലവേറിയതാണ്, അധ്യാപകന ചെലവും കൂടി, അതിനാല്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തണമെന്ന് 141 യൂണിവേഴ്‌സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്‌സിറ്റീസ് യുകെ ആവശ്യപ്പെടുന്നത്. കിംഗ്‌സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഷിതിജ് കപൂറിന്റെ നേതൃത്വത്തിലാണ് പുതിയ ആവശ്യം രംഗത്തെത്തുന്നത്. അധ്യാപനത്തിനായി കൂടുതല്‍ ധന സഹായം വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

യുകെയില്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ട്യൂഷന്‍ ഫീസ് താരതമ്യേന കുറവാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടിവരും, കോഴ്‌സുകള്‍ പലതും നിര്‍ത്തേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസാണ് പല യൂണിവേഴ്‌സിറ്റികള്‍ക്കും ആശ്വാസമായിരുന്നത്. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ തദ്ദേശീയരുടെ ഫീസ് ഉയര്‍ത്തേണ്ട അവസ്ഥയിലാണ് യൂണിവേഴ്‌സിറ്റികള്‍.

  • ജെയിംസ് ക്ലെവര്‍ലിയെ നാടകീയമായി പുറത്താക്കി ടോറി എംപിമാര്‍; അവസാന മത്സരം ജെന്റിക്കും ബാഡ്‌നോക്കും തമ്മില്‍
  • സതീശന് വിട നല്‍കി ബ്രിസ്റ്റോള്‍ മലയാളികള്‍; സംസ്കാരം നടത്തി
  • 16 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്ത 15കാരന് ജയില്‍ശിക്ഷ
  • ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഏജന്‍സി; ബില്ലുമായി ലേബര്‍ സര്‍ക്കാര്‍
  • യുകെയില്‍ 90ലക്ഷം പേര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച് ജീവിക്കുന്നു!
  • ടോറി ലീഡര്‍ഷിപ്പ് മത്സരത്തില്‍ അവശേഷിക്കുന്നത് 3 പേര്‍; എംപിമാര്‍ക്ക് പ്രിയം ജെയിംസ് ക്ലെവര്‍ലി
  • പെന്‍ഷന്‍കാര്‍ക്ക് എടുക്കാവുന്ന 25% ടാക്‌സ്-ഫ്രീ ലംപ്‌സം തുക കുറയ്ക്കാന്‍ ചാന്‍സലര്‍
  • അതിവേഗത്തില്‍ കുതിച്ച് യുകെ ജനസംഖ്യ; ഒരുവര്‍ഷം എത്തിയത് 6 ലക്ഷം കുടിയേറ്റക്കാര്‍
  • ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയിലേക്കു വാഹനം ഇടിച്ചു കയറി; അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്
  • ചികിത്സിക്കുന്നതിനിടെ വനിതാ രോഗികളെ പീഡിപ്പിച്ചതിന് 65-കാരന്‍ ജിപിയ്ക്ക് 22 വര്‍ഷം ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions