സിനിമ

യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം

യുകെയിലെ ജയിലുകളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ നേരിടുന്ന കനത്ത സമ്മര്‍ദം കുറയ്ക്കാന്‍ തടവുകാരെ അയല്‍രാജ്യത്തെ ജയിലുകളിലേക്ക് മാറ്റാനുള്ള പദ്ധതി ഗവണ്‍മെന്റ് സജീവമായി പരിഗണിക്കുന്നു.
തിരക്കേറിയ ജയിലുകളില്‍ നിന്നും ആളുകളെ കുറയ്ക്കാനായി പല പദ്ധതികളും ഗവണ്‍മെന്റ് ആലോചിക്കുന്നതായി സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊന്നിന്റെ ഭാഗമായി തടവുകാരെ എസ്‌തോണിയയില്‍ വാടകയ്ക്ക് എടുക്കുന്ന ജയില്‍ സെല്ലുകളിലേക്ക് അയയ്ക്കാനും പദ്ധതിയുണ്ട്.

ഇംഗ്ലണ്ടിലും, വെയില്‍സിലും ആയിരത്തില്‍ താഴെ തടവുകാര്‍ക്ക് മാത്രമാണ് ഇനി ഇടമുള്ളതെന്ന നില വന്നതോടെയാണ് കടുത്ത നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്. ബ്രിട്ടീഷ് ജയിലുകളിലെ ആള്‍ത്തിരക്ക് കൈവിട്ടാല്‍ നീതിന്യായ വ്യവസ്ഥ തകരാന്‍ ഇടയുണ്ടെന്ന് പുതിയ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സൗത്ത്‌പോര്‍ട്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന കലാപങ്ങളുടെ പ്രത്യാഘാതം നേരിടുകയാണ് ജയിലുകള്‍. ഇതോടെ പുരുഷ ജയിലുകളില്‍ നൂറോളം പേര്‍ക്കുള്ള സ്ഥലം മാത്രമായി കുറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 40% തടവ് മാത്രം അനുഭവിച്ച തടവുകാരെ പുറത്തുവിടാനുള്ള വിവാദ തീരുമാനം ഉള്‍പ്പെടെ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്.

  • ശ്രീനാഥ്‌ ഭാസിയും പ്രയാ​ഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി പൊലീസ്
  • 'അമ്മ' സ്ഥാപക ജനറല്‍ സെക്രട്ടറി ടിപി മാധവന്‍ അന്തരിച്ചു
  • കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക്
  • സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, ഓം പ്രകാശ് ആരാണെന്ന് അറിയില്ല- പ്രയാഗ മാര്‍ട്ടിന്‍
  • മക്കള്‍ക്ക് വേണ്ടി ധനുഷും ഐശ്വര്യയും നിയമപരമായി പിരിയുന്നില്ല
  • ബീന ആന്റണിക്കെതിരെ ആരോപണവുമായി മീനു മുനീര്‍, നിയമനടിയെന്ന് താരം
  • ഷാജി പാപ്പനും പിള്ളേരും വീണ്ടും; 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്' വരുന്നു
  • ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ
  • ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പ്രയാ​ഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍
  • അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions