യുകെയില്‍ 1.49 ദശലക്ഷം കുട്ടികള്‍ പഠന വൈകല്യം ഉള്‍പ്പെടെ ബുദ്ധിമുട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ട്. ഇത് ആകെയുള്ള കുട്ടികളുടെ 16 ശതമാനത്തോളമാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും.
355500 കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആരോഗ്യ പരിചരണ പദ്ധതികളുണ്ട്. ഡിസബിലിറ്റി ലിവിങ് അലവന്‍സ് (ഡിഎല്‍എ) പോലെയുള്ള സാമ്പത്തിക സഹായം പ്രത്യേക ആവശ്യങ്ങളുടെ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. സ്‌പെഷ്യല്‍ കെയര്‍ ആവശ്യമുള്ള കുട്ടികളിലെ 41 ശതമാനം പേരും പ്രധാന സ്‌കൂളുകളില്‍ തന്നെയാണ് പഠിക്കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളില്‍ ബാക്കിയുള്ളവരും.
എന്നാല്‍ കുട്ടികളെ നോക്കാന്‍ മറ്റാരേയും ഏല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്മ തന്നെയാകും നോക്കേണ്ടിവരിക. അങ്ങനെയുള്ള സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചാണ് പലരും കുഞ്ഞിനെ പരിപാലിക്കുക. കുട്ടികളെ നോക്കാന്‍ നാലില്‍ മൂന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കുകയോ പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണ് ചെയ്യുന്നത്.
അഞ്ഞൂറോളം പേരില്‍ നടത്തിയ സര്‍വേയില്‍ അഞ്ചില്‍ രണ്ടുപേര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. മൂന്നില്‍ ഒരാള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ടിവരുന്നു. വേണ്ടത്ര സഹായം കുടുംബത്തിന് കിട്ടാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുട്ടികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ അധികവും ബാധിക്കുന്നത് സ്ത്രീകളെയാണെന്നും സര്‍വേ ഫലം പറയുന്നു. ജോലി ഉപേക്ഷിക്കേണ്ടിവരുന്നതോടെ പലരും സാമ്പത്തിക പ്രതിസന്ധിയിലാകുന്നു. ഓട്ടിസം, ഹിയറിങ് പ്രശ്‌നങ്ങള്‍ , മറ്റ് പല ഡിസോര്‍ഡറുകള്‍ എന്നിവയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. പലപ്പോഴും മൂന്നു മണിക്കൂറൊക്കെയാണ് സ്‌കൂളില്‍ ഇവര്‍ ചിലവിടുക. അതിനാല്‍ ജോലി സമയം പ്രതിസന്ധിയിലാകുകയാണ് പലര്‍ക്കും. പ്രത്യേക പരിഗണന കിട്ടേണ്ട കുട്ടികളുള്ള കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ കൗണ്‍സിലുകള്‍ തയ്യാറാകേണ്ടതുണ്ട്.