അസോസിയേഷന്‍

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍; മുഖ്യാതിഥി എമിറെറ്റസ് ടോം ആദിത്യ

മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം നാളെ(ശനിയാഴ്ച) ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മേയര്‍ എമിറെറ്റസ് ടോം ആദിത്യ പരിപാടിയില്‍ മുഖ്യാതിഥിയാകും.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. 14ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക. മനോഹരമായ പൂക്കളം ഒരുക്കുന്നതിന് പുറമെ വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അരങ്ങേറും.

വൈകുന്നേരം 9 വരെ നീളുന്ന ഓണാഘോഷപരിപാടികളില്‍ വൈവിധ്യാത്മകമായ പരിപാടികളാണ് ഒരുക്കുന്നത്. 10.30ന് രുചികരമായ ഓണസദ്യയും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനിലെയും, യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും അണിനിരക്കുന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

മെഗാ തിരുവാതിരകളി, ക്യൂട്ട് ക്യൂന്‍ കോണ്ടസ്റ്റ്, ക്യൂട്ട് മാവേലി കോണ്ടസ്റ്റ്, ശിങ്കാരിമേളം, ചെണ്ടമേളം ഫ്യൂഷന്‍, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, വാട്ടര്‍ ഡ്രം പെര്‍ഫോമന്‍സ്, വയലിന്‍, ഡിജെ, സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിങ്ങനെ കലാപരിപാടികളുടെ പരമ്പര തന്നെ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

വേദി: ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി, തീയതി: സെപ്റ്റംബര്‍ 14
Report By Noychen Augustine

  • ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ടി ഷര്‍ട്ടുകളും ക്യാപ്പുകളും പ്രകാശനം ചെയ്തു ഒഐസി സി (യുകെ)
  • ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ന് കവന്‍ട്രിയില്‍
  • വിദ്യാഭ്യാസം ഗ്രാമര്‍ സ്കൂളുകള്‍ മുതല്‍ ഉന്നത പഠനം വരെ, വെബിനാര്‍ നവംബര്‍ 9 ന്
  • യുക്മ ദേശീയ കലാമേള: മിഡ്‌ലാന്‍ഡ് റീജ്യണ്‍ ചാമ്പ്യന്‍, യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജ്യണ്‍ റണ്ണറപ്പ് ; ടോണി അലോഷ്യസ് കലാപ്രതിഭ, അമയ കൃഷ്ണ നിധീഷ് കലാതിലകം
  • യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍ : വിപുലമായ സംഘാടകസമിതി
  • കേരളത്തിലേക്ക് ഒരു അദൃശ്യ ശക്തി കൊണ്ടുവന്നു; ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്...
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ - യുകെ 'കേരളീയം 2024'
  • ബിജോയ് സെബാസ്റ്റ്യന് പിന്തുണയേകി യുക്മയും യുക്മ നഴ്‌സസ് ഫോറവും
  • ഡബ്ല്യുഎംഎഫ് യുകെ കേരളീയം 2024': കവിതാപാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചനക്കായി രജിസ്റ്റര്‍ ചെയ്യാം
  • ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ വിജയകരമായി പൂര്‍ത്തിയാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions