ഡാലസ്: അമേരിക്കയിലെ ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി വിക്ടര്‍ വര്‍ഗീസ് (45, സുനില്‍), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്-പാര്‍ക്കര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ആയിരുന്നു അന്ത്യം.
എഴുത്തുകാരന്‍ പരേതനായ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ്. പരേതനായ എബ്രഹാം വര്‍ഗീസ്-അമ്മിണി വര്‍ഗീസ് ദമ്പതികളുടെ മകനാണ്. രണ്ട് മക്കളുണ്ട്.
പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍ (Sehion Mar Thoma Church , 3760 14th St, Plano,Texas 75074). സംസ്‌കാര ശുശ്രൂഷകള്‍: സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തില്‍.