ബിസിനസ്‌

പൗണ്ടിന് നല്ലകാലം തുടരുന്നു; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തിയതിനു പിന്നാലെ പൗണ്ടിന് കുതിപ്പ്. രൂപയ്‌ക്കെതിരെ 111.22 എന്ന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട് തുടരുന്നത്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്. ഡോളറിനെതിരെ 1.33 എന്ന നിലയിലും തുടരുന്നു.

യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.

2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറന്‍സി ശക്തമായ നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക വളര്‍ച്ചയും, യുഎസില്‍ കുത്തനെയുള്ള പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനും സാധ്യത തെളിയുന്ന സാഹചര്യത്തിലാണ് ഈ പ്രകടനം.

പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി.

ലിസ് ട്രസിന്റെ ദുരന്തമായി മിനി ബജറ്റിന് ശേഷം 1.04 ഡോളറിലേക്ക് റെക്കോര്‍ഡ് തകര്‍ച്ച നടത്തിയ ശേഷമാണ് ഈ ശക്തമായ തിരിച്ചുവരവ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്ന പ്രതീക്ഷ സജീവമാണ്.

യുകെയിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൗണ്ടിന്റെ മൂല്യം കൂടുതല്‍ ഉയര്‍ത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുകെ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറന്‍സി വിപണികള്‍ പ്രതികരിച്ചത്.

നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് പൗണ്ടിന്റെ മൂല്യം കൂടി നില്‍ക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ ലോണെടുത്തു പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് ഭാരമാണ്.
പൗണ്ട് ശക്തിപ്പെട്ടത് ഹോളിഡേ യാത്രക്ക് ഇറങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

  • വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി, ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി
  • ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
  • 2025-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, പലിശ നിരക്കുകള്‍ എങ്ങനെയായിരിക്കും?
  • പണപ്പെരുപ്പം ഉയര്‍ന്നത് പാരയായി; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • തുടരെ രണ്ടാം മാസവും പണപ്പെരുപ്പം ഉയര്‍ന്നു; പലിശ കുറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ
  • തിരുവനന്തപുരത്തെ ഭീമയില്‍ ഒരു ദിവസം വിറ്റത് 200 കോടിയുടെ സ്വര്‍ണം; ഗിന്നസ് ലോക റെക്കോര്‍ഡ്
  • പ്രതീക്ഷകള്‍ തകിടം മറിച്ചു ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തില്‍
  • കാത്തിരിപ്പിനൊടുവില്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തി
  • ബജറ്റിന്റെ തുടര്‍ചലനങ്ങള്‍: 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് പൗണ്ട്
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions