ബിസിനസ്‌

മോര്‍ട്ട്‌ഗേജ് നിരക്കില്‍ പ്രതീക്ഷ സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പലിശ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ നടപ്പാകും

ബ്രിട്ടന്‍ ഏറെ നാളായി കാത്തിരിക്കുന്ന വാക്കുകളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്‌ലി ഇന്നലെ പറഞ്ഞത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വേഗത ആര്‍ജ്ജിക്കുമെന്നാണ് ബെയ്‌ലിയുടെ വാക്കുകള്‍. രാജ്യത്തെ മോര്‍ട്ട്‌ഗേജുകാര്‍ ഏറെ നാളായി കാത്തിരുന്ന വാക്കുകളാണ് ഇത്.

പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കടമെടുപ്പ് ചെലവുകളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് ആന്‍ഡ്രൂ ബെയ്‌ലിയുടെ സന്ദേശം. നിരക്കുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന ഗവര്‍ണറുടെ നിലപാട് മാറ്റം ഏറെ ശ്രദ്ധനേടുകയാണ്.

അതേസമയം, മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന സംഘര്‍ഷം എണ്ണവില കുതിക്കാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. യുഎസ് ഡോളറിനെതിരെ പൗണ്ട് 1 ശതമാനത്തോളം താഴുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പലിശകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായായിരുന്നു ഈ നീക്കം. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിയതോടെയാണ് നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്.

ഇതിന് ശേഷം പണപ്പെരുപ്പം 2.2 ശതമാനത്തിലേക്ക് ഉയര്‍ന്നു. വര്‍ഷാന്ത്യത്തിന് മുന്‍പ് ഒരു നിരക്ക് കുറയ്ക്കല്‍ കൂടി സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇത് സാധ്യമായാല്‍ നിരക്ക് 4.75 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഈ പ്രതീക്ഷകള്‍ സജീവമാക്കിയാണ് ഗവര്‍ണര്‍ ബെയ്‌ലിയുടെ പ്രഖ്യാപനം. വിപണികള്‍ ഇത് പച്ചക്കൊടിയായി കാണുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അതേസമയം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നതിനാല്‍ വിലക്കയറ്റം ഉയരുമെന്ന ഭീതിയുമുണ്ട്. അങ്ങനെയെങ്കില്‍ അത് എണ്ണവിലയ്ക്കു തിരിച്ചടിയാവും.

  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions