നാട്ടുവാര്‍ത്തകള്‍

കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാവിന്റെ സുഹൃത്തുക്കളായ ആസാം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

  • കോണ്‍ഗ്രസ് വിട്ടു എവിടേക്കുമില്ല; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ശശി തരൂര്‍
  • വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
  • ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി
  • സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്
  • അഹമ്മദാബാദ്- ലണ്ടന്‍ ഗാറ്റ്‌ വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു
  • ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്ന്; പൊക്കിള്‍ക്കൊടി അറുത്തത് ഒറ്റയ്ക്ക് - നവജാത ശിശുവിന്റെ മരണത്തില്‍ 21 കാരിയുടെ മൊഴിയില്‍ ദുരൂഹത
  • ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത്; കാവലൊരുക്കി സിഐഎസ്എഫ്
  • എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ സാങ്കേതിക തകരാര്‍ യാത്രക്കാരെ പുറത്തിറക്കി
  • അപകട ശേഷമുള്ള ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്ര മുടങ്ങി; ടേക്ക് ഓഫ് ചെയ്തില്ല
  • മിഡില്‍ ഈസ്റ്റില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളിയായി യുദ്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions