യുകെയില്‍ രോഗികളും ജോലിക്കു പോകാന്‍ കഴിയാത്തവരും മാത്രമല്ല ജീവിത ചെലവ് താങ്ങാനാകാത്തതിനാല്‍ ഭക്ഷണത്തിനായി ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നവരേറുന്നു. സര്‍ക്കാര്‍ നയങ്ങളില്‍ പലപ്പോഴും ടാക്‌സ് കൂട്ടലുകള്‍ ഉള്‍പ്പെടെ പ്രാരാബ്ധങ്ങള്‍ ജനങ്ങളിലേക്ക് വന്നുചേരുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴും ഇനിയും ജനപ്രിയ നീക്കങ്ങള്‍ക്കാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിലക്കയറ്റവും ജീവിത ചെലവുകള്‍ താങ്ങാന്‍ ആവാത്ത അവസ്ഥയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇപ്പോഴിതാ 9 ദശലക്ഷം പേര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
ജനസംഖ്യയുടെ ഏഴിലൊന്ന് പേര്‍ ദാരിദ്രാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ വച്ചുനോക്കിയാല്‍ ഫുഡ്ബാങ്കിനെ ആശ്രിയിക്കുന്നവരുടെ എണ്ണമേറി.
ദാരിദ്ര ഭീഷണി മൂലം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരാണ് പലരും. ദാരിദ്രം തന്നെയാണ് ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ശമ്പളമില്ലാത്തവരും ജോലിക്ക് പോകാന്‍ സാധിക്കാത്തവരും പ്രിയപ്പെട്ടവരെ പരിചരിക്കേണ്ടിവരുന്നവരും ഒക്കെയായി വലിയൊരു വിഭാഗത്തിന്റെ ആവശ്യകതയാണ് ഫുഡ്ബാങ്ക്.
ട്രസ്സല്‍ ട്രസ്റ്റിന്റെ കീഴില്‍ 1400 ലേറെ ഫുഡ് ബാങ്ക് ഔട്ട്‌ലെറ്റുകള്‍ യുകെയിലുടനീളമുണ്ട്. ട്രസ്സല്‍ ട്രെസ്റ്റ് കഴിഞ്ഞ വര്‍ഷം 3.1 മില്യണ്‍ ഭക്ഷണ പൊതിയാണ് യുകെയിലുടനീളം നല്‍കുന്നത്.