സിനിമ

'അമ്മ' സ്ഥാപക ജനറല്‍ സെക്രട്ടറി ടിപി മാധവന്‍ അന്തരിച്ചു

മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍.

തിരുവനന്തപുരം വഴുതക്കാടാണ് ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.

  • എമ്പുരാന് ചരിത്രനേട്ടം; ടോട്ടല്‍ ബിസിനസില്‍ 325 കോടിയുടെ തിളക്കം
  • ആരോ അക്രമിക്കാന്‍ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്ന് ഷൈന്‍ ടോം ചാക്കോ
  • 'നിയമനടപടികളിലേക്ക് കടക്കാന്‍ താല്പര്യമില്ല'- എക്‌സൈസിന് മറുപടിയുമായി വിന്‍സിയുടെ കുടുംബം
  • വിന്‍സി പറഞ്ഞതു പോലെ തങ്ങളല്ല ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് സജി നന്ത്യാട്ട്
  • ലഹരി ഉപയോ​ഗിച്ചു മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതിയുമായി വിന്‍സി അലോഷ്യസ്
  • കരള്‍ രോഗത്തെത്തുടര്‍ന്ന് നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍
  • വിജയ് വഷളനായ രാഷ്ട്രീയക്കാരന്‍..; തൃഷയുമായി ബന്ധം, വിമര്‍ശനവുമായി ദിവ്യ സത്യരാജ്
  • ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന്; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇളയരാജ
  • ലഹരി ഉപയോഗിച്ച് ആ നടന്‍ മോശമായി പെരുമാറി; അഭിനയിക്കുന്നതിനിടെ അയാള്‍ വെളുത്ത പൊടി തുപ്പുകയാണ്- വിന്‍സി
  • 40 ഓളം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി പിഴ!!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions