തിരുവനന്തപുരം: മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ജനസേവനത്തിന് പറ്റി അവസരമെന്നും .താല്‍കാലം അംഗത്വത്തില്‍ നില്‍ക്കുന്നു. മനസുകൊണ്ട് ബിജെപി ആദര്‍ശത്തിനൊപ്പാമാണെന്ന് അംഗത്വം സ്വകരീച്ചതിന് ശേഷം ആര്‍ ശ്രീലഖ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിലെ ആര്‍എസ്എസ് ബന്ധം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ആ ശ്രീലേഖ ഐപിഎസിന്റെ ബിജെപി പ്രവേശനം. വിരമിച്ച ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പലഘട്ടത്തില്‍ ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.
ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.
ബിജെപി അംഗത്വ ക്യാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന്‍ പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.