ബ്രിസ്‌റ്റോളിലെ മലയാളിസമൂഹത്തിനു എന്നും പ്രചോദനമായിരുന്ന സതീശന്‍ ചേട്ടന് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ അവസാനമായി കാണാനും യാത്രയേകാനുമായി എത്തിയിരുന്നു. സതീശന്റെ പൊതു ദര്‍ശനം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. ബുധനാഴ്ച 3.15 ഓടെ വെസ്റ്റര്‍ലെ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ ആ ശരീരം അഗ്നിയേറ്റുവാങ്ങി.
സെപ്തംബര്‍ 24നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരിക്കേ ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു .
ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവര്‍ മക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍ കോട്ടയം തെള്ളകം സ്വദേശിയാണ്.