ആരോഗ്യം

ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!

ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് ബ്രിട്ടനിലെ പുതിയ പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാര്‍ട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സ്മാര്‍ട്ട് ഫോണുകള്‍ വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. കൊച്ചു കുട്ടികള്‍ക്കടക്കം സ്മാര്‍ട്ട് ഫോണുകള്‍ കളിയ്ക്കാന്‍ കൊടുക്കുന്നതും വലിയ റിസ്‌ക്കാണ്.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ശുചിത്വ നിലവാരവും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ഗൗരവകരമായി എടുക്കേണ്ടതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകള്‍ അവരുടെ ഉപകരണങ്ങള്‍ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാറില്ല. എന്‍ഐഎച്ച് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 43 % മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ശുചിമുറികളില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കള്‍ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകള്‍ അണുവിമുക്തമാക്കിയത്.

നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്‌ലറ്റ് ബൗളുകളേക്കാള്‍ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്മാര്‍ട്ട്ഫോണുകളില്‍ കണ്ടെത്തി. ആളുകള്‍ ബാത്ത്‌റൂമിലേക്ക് ഫോണ്‍ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. ഇത്തരം ബാക്ടീരിയകള്‍ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

യുകെയില്‍ ഏകദേശം 50 ദശലക്ഷത്തോളം ആളുകള്‍ അവരുടെ ഫോണുകള്‍ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. ഈ ശീലം വ്യക്തികളെ ബാക്ടീരിയകള്‍ക്ക് വിധേയമാക്കുക മാത്രമല്ല, ആരോഗ്യകരമായ ഉറക്കത്തെയും ബാധിക്കും. സ്‌ക്രീനുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉറക്കത്തെ സുഗമമാക്കുന്നതിന് തലച്ചോറ് പുറത്ത് വിടുന്ന ഒരു ഹോര്‍മോണ്‍ ആണ് മെലറ്റോണ്‍.


സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം ആളുകളും പറഞ്ഞത് ഒരിക്കല്‍ പോലും ഫോണുകള്‍ വൃത്തിയാക്കിയിട്ടില്ലെന്നാണ്. സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ മുഖത്ത് ചേര്‍ത്ത് പിടിക്കുന്നതിനാല്‍ ഫോണുകളിലെ അണുക്കള്‍ മുഖത്ത് അടിഞ്ഞുകൂടുന്നതിനും ഇതുമൂലം വീക്കം, മുഖക്കുരു തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഫോണുകള്‍ കിടക്കയില്‍ വയ്ക്കുന്നത് മൂലം തലയിണകളിലേക്കും കിടക്കകളിലേക്കും ബാക്ടീരിയകള്‍ വളരെ എളുപ്പത്തില്‍ എത്തപ്പെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

  • സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ്
  • ഏഴ് ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് എഐ സ്തനാര്‍ബുദ സ്‌ക്രീനിംഗിന് യുകെ
  • വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
  • ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
  • ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
  • പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
  • ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
  • ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
  • അല്‍ഷിമേഴ്സിനെതിരെ കണ്ടെത്തിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍; വില 20,000 പൗണ്ട്!
  • ടൈപ്പ് 2 പ്രമേഹത്തെ മറികടക്കാന്‍ എന്‍എച്ച്എസ് സൂപ്പും ഷേക്ക് ഡയറ്റും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions