ബിസിനസ്‌

പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാം

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന രണ്ടു പോയിന്റ് എന്ന നിരക്കിലും താഴെയെത്തി പലിശ നിരക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയുടെ പണപ്പെരുപ്പം ഈ നിലയിലേക്ക് താഴുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 1.7 ശതമാനത്തിലാണ്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി എളുപ്പമായിരിക്കുകയാണ്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടമെങ്കിലും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ലക്ഷക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് വലിയ ആശ്വാസമാകും.

ആഗസ്റ്റ് മാസത്തില്‍ 2.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു, ജൂലൈയില്‍ ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ഭക്ഷണം, വസ്ത്രം പോലുള്ള ദൈനംദിന ഉത്പന്നങ്ങളുടെ വില അനുസരിച്ചാണ് പണപ്പെരുപ്പം അളക്കുന്നത്. കുറഞ്ഞ വിമാന നിരക്കും, പെട്രോള്‍ വിലയുമാണ് കഴിഞ്ഞ മാസം പണപ്പെരുപ്പം കുറയാന്‍ സഹായിച്ചതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കഴിഞ്ഞ മാസം ഭക്ഷണങ്ങളുടെയും, പാനീയങ്ങളുടെയും വിലക്കയറ്റം 1.9% ഉയര്‍ന്നു. പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യത്തിന് താഴേക്ക് പണപ്പെരുപ്പം വീഴുന്നത്.

ഈ കണക്കുകള്‍ പുറത്തുവന്നതോടെ സ്‌റ്റേറ്റ് പെന്‍ഷന്‍ 473 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ഇതോടെ 11,502.40 പൗണ്ടില്‍ നിന്നും പ്രതിവര്‍ഷം 11,975 പൗണ്ടിലേക്ക് നിരക്ക് ഉയരും. നവംബര്‍ 7ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്.

2021 ഏപ്രിലിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 2 ശതമാനത്തിന് താഴേക്ക് പോയത്. പലിശ നിരക്ക് കുറഞ്ഞാല്‍ മോര്‍ട്ട്‌ഗേജുകളും, മറ്റ് കടമെടുപ്പ് ചെലവുകളും താഴും. പണപ്പെരുപ്പം കുറഞ്ഞതായുള്ള വാര്‍ത്ത നവംബറിലെ ബാങ്ക് യോഗത്തിന് പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആക്‌സാ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ജി7 ഇക്കണോമിസ്റ്റ് ഗബ്രിയേല ഡിക്കെന്‍സ് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബജറ്റ് അവസാന കടമ്പയാണെന്ന് ഇംഗ്ലണ്ട്, വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സുരെന്‍ തിരു പറഞ്ഞു. പ്രഖ്യാപനങ്ങളിലൂടെ വരുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും നിരക്ക് കുറയ്ക്കുകയെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു.

  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  • അതിശയിപ്പിച്ച് യുകെ സമ്പദ് വ്യവസ്ഥ ജൂണ്‍ മാസത്തില്‍ 0.3% വളര്‍ച്ച നേടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions