യുകെയിലുള്ള മകളോടൊപ്പം ഏതാനും നാള്‍ ചിലവിടാന്‍ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു(75) ഹൃദയാഘാതം മൂലം അന്തരിച്ചു. നോര്‍ത്ത് ലിങ്കണ്‍ഷെയറിലെ ഗ്രിംബിസിയില്‍ താമസിക്കുന്ന മലയാളി നഴ്സ് ജെസി മാത്യുവിന്റെ മാതാവാണ്.
കഴിഞ്ഞ ദിവസം ടൗണ്‍ സെന്ററില്‍ ഷോപ്പിംഗിനു പോയ സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. എന്നാല്‍ ചികിത്സയില്‍ ഇരിക്കവേ മരണത്തിനു കീഴടങ്ങുക ആയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പ്രാദേശിക മലയാളി സമൂഹം ശ്രമം തുടങ്ങിയിട്ടുണ്ട്.
മുക്കൂട്ടുതറ വട്ടോടിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യയാണ് സിസിലി. ജെസി മാത്യുവിന് പുറമെ സിസ്റ്റര്‍ ഷേര്‍ളി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു എന്നിവരാണ് മറ്റു മക്കള്‍. പരേത മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവക അംഗമാണ്.