മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന സൗത്താംപ്ടണ്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ചര്‍ച്ച് ഇടവകാംഗവും ഭദ്രാസന പ്രതിനിധിയുമായ സുനില്‍ ജോര്‍ജിന്റെ പിതാവ് പുത്തൂര്‍കിണറ്റിന്‍കര ആനക്കോട്ടൂരഴികത്ത് ജോര്‍ജ്കുട്ടി ഇടിക്കുള (89) അന്തരിച്ചു.
സംസ്കാരം ഒക്ടോബര്‍ 28 ന് തിങ്കളാഴ്ച രാവിലെ 10 ന് വീട്ടില്‍ നടക്കുന്ന പൊതുദര്‍ശനത്തിനും ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കും ശേഷം 3.30 ന് പുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: ആദിച്ചനല്ലൂര്‍ കണ്ണങ്കരഴികത്ത് പുത്തന്‍വിളയില്‍ കുടുംബാഗം മറിയാമ്മ ജോര്‍ജ്. മറ്റ് മക്കള്‍: മിനി ജോര്‍ജ്, അനി മാത്യു, വിനില്‍ ജോര്‍ജ്. മരുമക്കള്‍: ജോര്‍ജ് ഫിലിപ്പ്, മാത്യു ജേക്കബ്, ജ്യോതി സുനില്‍, അന്ന ജേക്കബ്.