കേരളത്തിലേക്ക് ഒരു അദൃശ്യ ശക്തി കൊണ്ടുവന്നു; ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്...
ഇംഗ്ലണ്ടിലെ റൊച്ചുഡൈലില്‍ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യ ശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി. ഇംഗ്ലണ്ടില്‍ നിന്നും കരമാര്‍ഗം ഫ്രാന്‍സ്, ജര്‍മനി ,ഗ്രീസ് ,ടര്‍ക്കി ,ഇറാന്‍ ,അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍ ചുറ്റി വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള യാത്രയില്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തി കഥകളി കണ്ടു അവിടെനിന്നും ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി. യാത്രയില്‍ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലായിരുന്നു. തെരുവിലും കിടന്നുറങ്ങി. യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു. കൈഉയര്‍ത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയില്‍ കണ്ടുമുട്ടിയ ഇറാനിയന്‍ ,അഫ്ഗാന്‍ മനുഷ്യരുടെ നന്മകള്‍ ഇവര്‍ ഓര്‍ക്കുന്നു.
അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത്. പാക്കിസ്ഥാനിലെ മോശം അനുഭങ്ങളും അവര്‍ പങ്കു വച്ചു . തിരുവല്ലയില്‍ താമസിച്ച ദിവങ്ങളില്‍ നടക്കാന്‍ പോയ ദിവസം ശ്രീ വല്ലഭന്‍ അവരോടു ഇംഗ്ലീഷില്‍ പറഞ്ഞത്രേ 'താങ്കള്‍ കഥകളി പഠിക്കണമെന്ന്' അവര്‍ ചോദിച്ചു, മലയാളം അറിയാത്ത ഞാന്‍ എങ്ങനെ കഥകളി പഠിക്കുമെന്ന് ?. അപ്പോള്‍ ശ്രീ വല്ലഭന്‍ പറഞ്ഞു, 'ഞാന്‍ നിന്നെ സഹായിക്കുമെന്ന്'.
അങ്ങനെ വീണ്ടും കേരളത്തിലൂടെ യാത്ര ചെയ്തപ്പോള്‍ ആരോ ചോദിച്ചു കലാമണ്ഡലം കണ്ടിട്ടുണ്ടോയെന്നു, അതുകേട്ടു കലാമണ്ഡലം കാണുവാന്‍ തൃശ്ശൂരില്‍ എത്തി, കഥകളി കണ്ടു. അതിനു ശേഷം കലാമണ്ഡലം ഗോപി ആശാനേ കണ്ടു കഥകളി പഠിക്കണം എന്ന ആഗ്രഹം അറിയിച്ചു. ഗോപി ആശാനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യ ഭാഷയില്‍ കഥകളി പഠിപ്പിച്ചു.
പിന്നീട് കഥകളി മേക്കപ്പിലേക്കു ശ്രദ്ധ തിരിച്ചു. അങ്ങനെ ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വനിത കഥകളി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിമാറി. പിന്നീട് കഥകളി ആശാനായ വിജയകുമാറിനെ വിവാഹം കഴിച്ചു. ഇംഗ്ളണ്ടിലെ സൗത്താംപ്‌റ്റാംണിലും കേരളത്തിലുമായി ജീവിക്കുന്നു . ശ്രീ വല്ലഭന്റെ സഹായത്തില്‍ കഥകളി ഇംഗ്ളണ്ടില്‍ കൊണ്ടുവന്നു. ഇംഗ്ലീഷ് കാരെ കഥകളി പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ബാര്‍ബറ പറഞ്ഞു
ചെറുപ്പം മുതല്‍ നിറങ്ങളെ സ്നേഹിച്ച ബാര്‍ബറ കലാമണ്ഡലത്തില്‍ 1972 എത്തിയെങ്കിലും തിരിച്ചു ഇംഗ്ളണ്ടില്‍ വന്നു പിതാവിനെകണ്ടു കഥകളിയും മേക്കപ്പും പഠിക്കാന്‍ ആഗ്രഹം പറയുകയുകയും പിതാവിന്റെ പ്രോത്സാഹനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 1974 തിരിച്ചു കലാമണ്ഡലത്തില്‍ എത്തി മേക്കപ്പും ,കഥകളിയും സ്വായത്തമാക്കി ഇന്നു ലോകം മുഴുവന്‍ കഥകളിക്കു പ്രോത്സാഹനം നല്‍കുന്നു.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ബാര്‍ബറ താന്‍ കഴിഞ്ഞ ജന്മത്തില്‍ കേരളത്തിലാണ് ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വസിക്കുന്നത് . തന്റെ സിരകളില്‍ മലയാളി രക്തമാണ് ഒഴുകുന്നത്, ഞാന്‍ കലാമണ്ഡലത്തില്‍ ആയിരുന്നപ്പോള്‍ കാലുവഴുതിവീണു രക്തം വാര്‍ന്നുപോയി. ഒറ്റപ്പാലം ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തി രക്തം ആവശ്യമായി വന്നപ്പോള്‍ മലയാളികളാണ് രക്തം നല്‍കിയതു അതുകൊണ്ടു എന്റെ സിരകളില്‍ മലയാളി രക്തവും നാവില്‍ മലയാളവും അല്‍മാവ് ശ്രീ വല്ലഭനുമാണ്.. അങ്ങനെ താന്‍ പൂര്‍ണമായും ഒരു മലയാളിയാണെന്ന് ബാര്‍ബറ പറഞ്ഞു .
ലിവര്‍പൂള്‍ ഹിന്ദു സമാജം സംഘടിപ്പിച്ച ആഘോഷത്തില്‍ കഥകളിയുടെ മഹത്വം പരിചയപ്പെടുത്താനും കഥകളിക്കാരെ സഹായിക്കാനും ഭര്‍ത്താവു വിജയകുമാറിനോടോപ്പമാണ് ബാര്‍ബറ എത്തിയത്. അവിടെ വച്ചാണ് ബാര്‍ബറയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത് .
പരിപാടിയില്‍ ലണ്ടന്‍ നവധാര അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ കരഘോഷത്തിനു പാത്രമായി,
ഹിത ശശിധരന്‍ അവതരിപ്പിച്ച മോഹനിയാട്ടം കാണികള്‍ക്കു ഇമ്പമായി. ഇന്ത്യന്‍ സംസ്ക്കാരം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നു ഹിന്ദു സമാജത്തിന്റെ പ്രതിനിധികളായ ദീപു ,ഹരികുമാര്‍ ഗോപാലന്‍ .രാംകുമാര്‍ എന്നിവര്‍ പറഞ്ഞു .